ഒരു പല്ലു വേദന വന്നതാണ്, തലച്ചോറിന്റെ ഉള്ളില്‍ ട്യൂമര്‍ വളരുന്നതായി കണ്ടെത്തി, നാക്ക് മരവിച്ചു..സംസാരിക്കാന്‍ പ്രയാസമാണ്; മുന്നില്‍ രണ്ട് സാധ്യതകള്‍ മാത്രം, ‘കടമറ്റത്ത് കത്തനാരുടെ’ ഇപ്പോഴത്തെ ഞെട്ടിക്കുന്ന ജീവിതം!

മലയാള ടെലിവിഷന്‍ രംഗത്തും സിനിമാ രംഗത്തും ശ്രദ്ധേയനായ നടനാണ് പ്രകാശ് പോള്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കടമറ്റത്ത് കത്തനാര്‍ എന്ന പരമ്പരയില്‍ കത്തനാരായി വേഷമിട്ടതോടെയാണ് പ്രകാശ് പോള്‍ എന്ന നടന്‍ ശ്രദ്ധേയനായി തുടങ്ങുന്നത്. നിരവധി ടെലിഫിലിമുകളില്‍ യേശുക്രിസ്തുവായി അഭിനയിച്ചു. പിന്നീട് ഷാജിയെമ്മിന്റെ നക്ഷത്രങ്ങള്‍ എന്ന പരമ്പരയിലും അഭിനയിച്ചു. ശ്യാമപ്രസാദിന്റെ ശമനതാളം എന്ന പരമ്പരയില്‍ നല്ലൊരു വേഷം ചെയ്തതിന് പിന്നാലെയാണ് 2004 ല്‍ ഏഷ്യാനെറ്റിലെ കടമറ്റത്ത് കത്തനാര്‍ എന്ന ഹൊറര്‍ പരമ്പരയില്‍ അഭിനയിക്കുവാന്‍ അവസരം ലഭിക്കുന്നത്.

ഭൂതപ്രേതപിശാചുക്കളെ മന്ത്രസിദ്ധികൊണ്ടു കീഴടക്കുന്ന കത്തനാരച്ചനെ അവതരിപ്പിച്ചതിലൂടെ പ്രകാശ് പോള്‍ കൂടുതല്‍ പ്രശസ്തനായി. സംപ്രേഷണം ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ പരമ്പരയുടെ റേറ്റിംഗ് കുത്തനെ ഉയര്‍ന്നു. കടമറ്റത്ത് കത്തനാര്‍ പരമ്പരയ്ക്കു ശേഷം നല്ലവന്‍ എന്ന ചിത്രത്തിലും അഭിനയിക്കാന്‍ അവസരം ലഭിച്ചു. പിന്നീട് പവര്‍വിഷന്‍ ടി.വി.യില്‍ പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം.

ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ആകസ്മികമായെത്തിയ ചില സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു പല്ലുവേദന വന്നിരുന്നു. നാടന്‍ മരുന്നുകള്‍ ചെയ്തുനോക്കി. നാക്കിന്റെ ഒരു വശം അങ്ങനെ പൊള്ളി, മരവിച്ചുപോയി. മരുന്നിന്റെ പ്രശ്‌നമാണെന്നു കരുതി ഒരു മാസം ഒന്നും ചെയ്തില്ല. ഒരു ഡോക്ടറിനെ കാണിച്ചപ്പോള്‍ ന്യൂറോളജിസ്റ്റിനെ കാണാന്‍ പറഞ്ഞു. അങ്ങനെ സ്‌കാനും കുറെ ടെസ്റ്റും നടത്തി. സ്‌ട്രോക്കായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. വീണ്ടും സ്‌കാന്‍ ചെയ്തു. തലച്ചോറില്‍ ഒരു ട്യൂമര്‍ ഉണ്ടെന്നറിഞ്ഞു. അങ്ങനെ ആര്‍സിസിയില്‍ എത്തി,

തലച്ചോറിന്റെ ഉള്ളില്‍ താഴെയായിട്ടായിരുന്നു ട്യൂമര്‍. പുറത്ത് ആണെങ്കില്‍ സര്‍ജറി ചെയ്യാന്‍ എളുപ്പമാണ്. പക്ഷേ ഇത് സര്‍ജറി അത്ര എളുപ്പമല്ല, കഴുത്തു വഴി ഡ്രില്‍ ചെയ്ത് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു. അതില്‍ താല്‍പര്യമില്ലായിരുന്നു. ഒരു തേങ്ങാപിണ്ണാക്ക് പോലെയാണ് ട്യൂമര്‍ തലയിലുണ്ടായിരുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. അങ്ങനെ ആര്‍സിസിയില്‍ അഞ്ചാറ് ദിവസം ഒബ്‌സര്‍വേഷനില്‍ കഴിഞ്ഞു. ഇത് മെഡിക്കല്‍ ജേണലില്‍ പബ്ലിഷ് ചെയ്യേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. അതിന് ഞാന്‍ അനുവാദം നല്‍കി. ആറ് ദിവസം കഴിഞ്ഞപ്പോള്‍ ഡിസ്ചാര്‍ജ് വാങ്ങി പോരുകയും ചെയ്തു,

പിന്നീട് ഇതുവരെ ട്രീറ്റ് മെന്റ് ഒന്നും നടത്തുന്നില്ല. ഞാന്‍ തന്നെ അതങ്ങ് തീരുമാനിച്ചു. അത് എവിടെയെങ്കിലും എത്തുന്നതു വരെ അവിടിയെരിക്കട്ടെ. രോഗം മാറിയോയെന്ന് പരിശോധിച്ചിട്ടില്ല. സംസാരിക്കുാനുള്ള ബുദ്ധിമുട്ട് ഇടയ്ക്കുണ്ട്. ചില സമയങ്ങളില്‍ പ്രശ്‌നമുണ്ട്. എങ്കിലും ആശുപത്രിയില്‍ പോകുന്നില്ല. വേണ്ട എന്ന് വെച്ചിട്ടാണ്.

രണ്ട് സാധ്യതകള്‍ അല്ലേ ഉള്ളൂ. ഒന്നുകില്‍ മരിക്കും. അല്ലെങ്കില്‍ സര്‍വൈവ് ചെയ്യും, ഡോക്ടര്‍മാര്‍ വിളിച്ചിരുന്നു. നാല് വര്‍ഷമായി.. പക്ഷേ ഞാന്‍ ഒന്നും ചെയ്യുന്നില്ല, ചികിത്സ നടത്താന്‍ ഭാര്യയും മക്കളും നിര്‍ബന്ധിക്കുന്നുണ്ട്, പക്ഷേ ഞാന്‍ എന്നില്‍ വിശ്വസിക്കുന്നു. സാമ്പത്തിക പ്രശ്‌നമോ ഭയമോ ഒന്നുമല്ല, രോഗിയാണന്നറിഞ്ഞാല്‍ മരണത്തെ കുറിച്ച് ആലോചിക്കുമല്ലോ, പക്ഷേ മരണഭയമില്ല. ഇപ്പോള്‍ 62 കഴിഞ്ഞു. ആരെന്തൊക്കെ പറഞ്ഞാലും ഞാനതിന് ആവശ്യമില്ലെന്ന ഉറച്ച നിലപാടിലാണ് എന്നും അദ്ദേഹം പറയുന്നു.

മലയാള മിനിസ്‌ക്രീന്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഹിറ്റ് പരമ്പരകളില്‍ ഒന്നായിരുന്നു കടമറ്റത്ത് കത്തനാര്‍ മാറിയപ്പോള്‍
കത്തനാരുടെ ദിവ്യത്വത്തില്‍ ആകൃഷ്ടരായ മലയാളി ആരാധകര്‍ പ്രകാശ് പോളിനെ കാണുവാനും സ്പര്‍ശിക്കുവാനും തിരക്കുകൂട്ടി. സീരിയലില്‍ അദ്ദേഹം കാണിക്കുന്ന അത്ഭുതങ്ങള്‍ ജീവിതത്തിലും കാണിക്കുമെന്നായിരുന്നു പലരുടെയും ധാരണ. എന്നാല്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ പരമ്പരയെ എതിര്‍ത്തുകൊണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയിലെ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. നിര്‍മ്മാതാവിന്റെ തീരുമാന പ്രകാരം 267 എപ്പിസോഡുകള്‍ക്കു ശേഷം പരമ്പരയുടെ സംപ്രേഷണം നിര്‍ത്തിവച്ചു. അതേത്തുടര്‍ന്ന് ഇതിന്റെ രണ്ടാംഭാഗം ജയ്ഹിന്ദ് ടി.വി.യിലും മൂന്നാം ഭാഗം സൂര്യ ടി.വി.യിലും സംപ്രേഷണം ചെയ്തു. എല്ലാത്തിലും കത്തനാരായി വേഷമിട്ടത് പ്രകാശ് പോള്‍ തന്നെയായിരുന്നു.

Vijayasree Vijayasree :