ചുംബന രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതും ക്യാമറയ്ക്ക് മുന്നില്‍ ഷര്‍ട്ട് അഴിക്കുന്നതും ഇഷ്ടമല്ല; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രഭാസിന്റെ വാക്കുകള്‍

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ നടനാണ് പ്രഭാസ്. ഇപ്പോഴിതാ പ്രഭാസിന്റെ അഭിമുഖമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതും ക്യാമറയ്ക്ക് മുന്നില്‍ ഷര്‍ട്ട് അഴിക്കുന്നതും ഇഷ്ടമല്ലെന്നാണ് താരം പറയുന്നത്.

പുതിയ ചിത്രം രാധേശ്യാമുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് പ്രഭാസിന്റെ വെളിപ്പെടുത്തല്‍. ഇതൊരു പ്രണയ കഥയാണ്. സംവിധായകന്‍ അങ്ങനെയാണ് എഴുതിയത്. അതിനാല്‍ തനിക്ക് നോ പറയാന്‍ പോലും കഴിയില്ല എന്നും, ഒരു വാണിജ്യ സിനിമയില്‍ നമുക്ക് അത്തരം രംഗങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചേക്കും.

എന്നാല്‍ പ്രണയ കഥകളില്‍ അത് ആവശ്യമാണ്. ഇപ്പോള്‍ പോലും, ചുംബന രംഗങ്ങള്‍ ചെയ്യുമ്‌ബോഴും ഷര്‍ട്ട് അഴിക്കുമ്‌ബോഴും തനിക്ക് അസ്വസ്ഥത തോന്നാറുണ്ട് എന്നുമാണ് താരം പറഞ്ഞത്. സെറ്റില്‍ എത്ര പേരുണ്ടെന്ന് താന്‍ പരിശോധിച്ചതിന് ശേഷം ആളുകള്‍ കൂടുതലുണ്ടെങ്കില്‍ നമുക്ക് മറ്റെവിടെയെങ്കിലും പോയി ചെയ്യാം എന്നാവും താന്‍ പറയുക.

ഛത്രപതി എന്ന ചിത്രത്തിലും സിനിമയുടെ സെറ്റില്‍ നിന്നും ഷര്‍ട്ട് അഴിച്ച് മാറ്റാന്‍ രാജമൗലി സാര്‍ തന്നെ പ്രേരിപ്പിച്ചിരുന്നു എന്നാണ് പ്രഭാസ് പറയുന്നത്. തെലുങ്ക്, ഹിന്ദി, കന്നട, മലയാളം, ചൈനീസ്, ജപ്പാനീസ് എന്നീ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന രാധേശ്യാം, 1970കളില്‍ യൂറോപ്പില്‍ നടക്കുന്ന ഒരു പ്രണയ കഥയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

Vijayasree Vijayasree :