’29 വര്‍ഷങ്ങള്‍, 348 മാസങ്ങള്‍, 10,592 ദിവസങ്ങള്‍.. സ്‌നേഹത്തില്‍ ഒന്നിച്ച്,’ ഇരുപത്തിയൊമ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ജയറാമും പാര്‍വതിയും

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ജയറാം. താത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടാറുള്ളത്. ഇപ്പോഴിതാ വിവാഹവാര്‍ഷികം ആഘോഷിക്കുന്നു എന്നുള്ള വിശേഷമാണ് പുറത്ത് വരുന്നത്. 1992 സെപ്റ്റംബര്‍ 7 നായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹം.

പ്രണയിച്ച് വിവാഹം കഴിച്ച ഇവര്‍ നീണ്ട ഇരുപത്തിയൊമ്പത് വര്‍ഷമായി ഇപ്പോഴും പ്രണയത്തിലാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നുകൊണ്ട് മകന്‍ കാളിദാസ് ജയറാമും മകള്‍ മാളവികയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ശ്രദ്ധ കവരുകയാണ്. ”ഏറ്റവും നല്ല സ്‌നേഹം ആത്മാവിനെ ഉണര്‍ത്തുന്നതാണ്;

അത് നമ്മെ കൂടുതല്‍ മുന്നോട്ട് നടത്തും, നമ്മുടെ ഹൃദയങ്ങളില്‍ അഗ്‌നിയാവുകയും മനസ്സിന് സമാധാനം നല്‍കുകയും ചെയ്യുന്നു. രണ്ടുപേര്‍ക്കും വാര്‍ഷികാശംസകള്‍,” എന്നാണ് കാളിദാസ് കുറിക്കുന്നത്. ”29 വര്‍ഷങ്ങള്‍, 348 മാസങ്ങള്‍, 10,592 ദിവസങ്ങള്‍.. സ്‌നേഹത്തില്‍ ഒന്നിച്ച്,” എന്നാണ് മാളവിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Vijayasree Vijayasree :