പാര്ഥിപന് കേന്ദ്ര കഥാപാത്രമായി എത്തി സൂപ്പര്‍ഹിറ്റായി മാറിയ ഒറ്റ സെരുപ്പ് എന്ന ചിത്രം ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്നുവെന്ന് വിവരം. തമിഴ് ചിത്രമായ ഒറ്റ സെരുപ്പിന് മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചിരുന്നത്.
പാര്‍ഥിപന്റെ അഭിനയം തന്നെയായിരുന്നു ചിത്രത്തെ മികച്ചതാക്കിയത്. നിരവധി പേരാണ് ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് അഭിനന്ദനവുമായി എത്തിയിരുന്നത്. എന്നാല്‍ ചിത്രം ഹിന്ദിയിലേയ്ക്ക് എത്തുമ്പോള്‍ അഭിഷേക് ബച്ചനാണ് നായകനാവുന്നത്.
പാര്ഥിപന് തന്നെയായിരുന്നു ഒറ്റ സെരുപ്പ് എന്ന ചിത്രത്തിന്റെ സംവിധാനവും നിര്‍വഹിച്ചത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചതും പാര്ഥിപന് തന്നെയായിരുന്നു. റാം ജിയായിരുന്നു ഛായാഗ്രഹകന്.
ഒറ്റ സെരുപ്പില് പാര്ഥിപന് മാത്രമാണ് അഭിനേതാവായി ഉണ്ടായിരുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഹിന്ദിയില്‍ ചിത്രത്തിന്റെ സംവിധായകന് ആരായിരിക്കുമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.