സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുകയാണ് നടിയെ ആക്രമിച്ച കേസ്. ഓരോ ദിവസവും കഴിയും തോറും നിരവധി സംഭവ വികാസങ്ങളാണ് കേസിന്റെ ഭാഗമായി നടക്കുന്നത്. ഇതിനിടെ ദിലീപിനെ വരിഞ്ഞു മുറുക്കാന്‍ പാകത്തിലുള്ള വിമര്‍ശനങ്ങളും ആരോപണങ്ങളുമായി തെളിവുകളടക്കമാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ഒന്നാം പ്രിതി സള്‍സര്‍ സുനിയുടെ അമ്മ, ജിന്‍സന്‍ എന്നിവര്‍ രംഗത്തെത്തിയത്. ഇതിനു പിന്നാലെ ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വധശ്രമം, ഗൂഢാലോചന തുടങ്ങിയവ പ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോഴിതാ പല്ലിശ്ശേരി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുതര വെളിപ്പെടുത്തലുമായി എത്തിയ പല്ലിശേരിയുടെ ചില സംശയങ്ങളും പോലീസ് പരിശോധിക്കുന്നതായാണ് സൂചന. ഇതൊക്ക താന്‍ ആദ്യമേ വെളിപ്പെടുത്തിയതാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പല്ലിശേരിയും രംഗത്തെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ മറ്റൊരു പ്രമുഖ നടിയും കണ്ടിരുന്നുവെന്ന് അന്ന് പല്ലിശേരി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദിലീപിനെ ചേട്ടനെന്നും കാവ്യാ മാധവനെ സുഹൃത്തെന്നും വിളിക്കുന്ന നടിയെ കുറിച്ചായിരുന്നു പരമാര്‍ശം. നടിയുടെ പേരു സഹിതമായിരുന്നു സിനിമാ മംഗളത്തിലെ റിപ്പോര്‍ട്ട്.
സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയിലും ഒരു മാഡമുണ്ട്. ദൃശ്യവുമായി വിഐപി എത്തിയ ദിവസം ഈ നടി ആ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഇതിനൊപ്പം നടത്തിയ കൂട്ടിച്ചേര്‍ക്കലുകളാണ് പല്ലിശേരി അന്ന് പറഞ്ഞ നടിയാണോ ഇവരെന്ന സംശയം ശക്തമാക്കുന്നത്. നടിയെ ചോദ്യം ചെയ്യുമോ എന്ന തലക്കെട്ടിലാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നത്. ഗുരുതരമായ ആരോപണമാണ് ലേഖകന്‍ നടത്തിയത്. ഈ സാഹചര്യത്തില്‍ നിയമ നടപടിയെടുക്കുമെന്ന് നടി പരസ്യമായി പറഞ്ഞു. ഈ നിയമ നടപടി ഉണ്ടായോ എന്നും പൊലീസ് പരിശോധിക്കും. ദിലീപ് ജയിലിലായപ്പോഴും മറ്റും കാവ്യയ്ക്ക് താങ്ങും തണലുമായി നിന്നതും ഈ നടിയാണ്.
സിനിമ മംഗളം മാസികയില്‍ പല്ലിശേരി എഴുതിയിരുന്ന പംക്തിയാണ് അഭ്രലോകം. സിനിമ ലോകത്തെ അറിയാക്കഥകളാണ് അഭ്രലോകത്തിലൂടെ പല്ലിശേരി എഴുതിയിരുന്നത്. പല്ലിശേരിയുടെ എഴുത്ത് ഇതിനകം 450ഓളം അധ്യായങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. സിനിമ മംഗളത്തിലെ ഏറെ വായനാക്കാരുള്ള ഈ പംക്തിയിലൂടെയാണ് ദിലീപിനെതിരായ വെളിപ്പെടുത്തലുകളും പല്ലിശേരി നടത്തിയത്. ദിലീപിന്റെ വ്യക്തി, കുടുംബ ജീവിതങ്ങളെ പരമാര്‍ശിക്കുന്നവയായിരുന്നു അവ.ദിലീപ് കാവ്യ ബന്ധം ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നപ്പോള്‍ അവയെ സാധൂകരിക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തുകള്‍ പല്ലിശേരി നടത്തുകയുണ്ടായി. ദിലീപ് മഞ്ജുവാര്യര്‍ വിവാഹ ബന്ധം വേര്‍പെടുകയും ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തതോടെ ഈ ബന്ധത്തിലൂടെ കൂടുതല്‍ വെളിപ്പെടുത്തലുകളും വിവരങ്ങളും തന്റെ പംക്തിയിലൂടെ പല്ലിശേരി പുറത്ത് വിട്ടു.
പല്ലിശേരി എഴുതിയ പലകാര്യങ്ങളേയും ദിലീപ് അന്ന് ഖണ്ഡിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ചില തുറന്നെഴുത്തുകള്‍ നടത്തിയതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പല്ലിശേരി വ്യക്തമാക്കിയിരുന്നു. ഗുണ്ടകള്‍ക്ക് പഞ്ഞമില്ലാത്ത നാട്ടില്‍ അവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത് തന്റെ കഥ കഴിക്കുമെന്ന് പല്ലിശേരി വിശ്വസിക്കുന്നു. നിരവധി ഭീഷണികള്‍ നേരിട്ടുവെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് തന്റെ പക്കലുള്ള തെളിവുകള്‍ ഏറ്റവും സുരക്ഷിതമായ സ്ഥലത്തേക്ക് താന്‍ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ തെളിവുകള്‍ അന്വേഷണ സംഘം പരിശോധിക്കുമെന്നും സൂചനയുണ്ട്.
ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ഒരുവന്‍ തന്റെ മുന്നില്‍ ബ്രേക്ക് ഇട്ടു. കുറച്ച് സമയം തന്നെ സൂക്ഷിച്ച് നോക്കിയ ശേഷം ബൈക്ക് ഓടിച്ചു പോയി. ഇത് തനിക്ക് പിന്നാലെ ശത്രുക്കള്‍ ഉണ്ടെന്നുള്ളതിന്റെ സൂചനയാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ തന്റെ കൈവശമുള്ള പല തെളിവുകളും ചാനലിലോ മാധ്യമങ്ങളിലോ താന്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചവര്‍ എത്തിക്കുമെന്നും പല്ലിശേരി പറഞ്ഞിരുന്നു. പ്രിയ നടീനടന്മാരുടേയും സംവിധായകരുടേയും യഥാര്‍ത്ഥ മുഖം കാണാന്‍ കാത്തിരിക്കാം എന്ന് പറഞ്ഞാണ് പല്ലിശേരി ഓരോ കുറിപ്പും എഴുതിയിരുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പലതും പറഞ്ഞിരുന്നത് പല്ലിശ്ശേരിയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യപ്പെടുന്നു. ഇതുവരെ ദൃശ്യം കിട്ടിയിട്ടില്ല, ആരും കണ്ടിട്ടില്ല എന്നൊക്കെയാണല്ലോ പറയുന്നത്. എന്നാല്‍ അതു ശരിയല്ല കാണേണ്ടവരെല്ലാം ദൃശ്യം കണ്ടിട്ടുണ്ട്. ഈ കേസിന്റെ തുടക്കം മുതല്‍ പറഞ്ഞു കേള്‍ക്കുന്ന പേരാണല്ലോ കാവ്യയുടെയും ദീലീപിന്റെയും ഹൃദയം സൂക്ഷിപ്പുകാരിയായ നടിയുടെ പേര്. പിന്നീടെന്തു സംഭവിച്ചു? ഒരു കാര്യം ഉറപ്പാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യം ആ നടി കണ്ടിട്ടുണ്ട്- ഇതായിരുന്നു പല്ലിശേരിയുടെ വാക്കുകള്‍.
ഈ നടിയെ മാത്രമല്ല അവരുടെ വേണ്ടപ്പെട്ട സര്‍ക്കിള്‍ മുഴുവനും. വേണ്ട രീതിയില്‍ അന്ന് ചോദ്യം ചെയ്തിരുന്നെങ്കില്‍ സീഡി എവിടെ ഉണ്ടെന്നറിയുമായിരുന്നു. ഒരുപക്ഷേ അന്വേക്ഷണ ഉദ്യോഗസ്ഥര്‍ക്കു നടിയില്‍ നിന്നും ആവശ്യമുള്ളതൊക്കെ ലഭിച്ചിരിക്കാം. വളരെ രഹസ്യമായി ഇക്കാര്യം സൂക്ഷിക്കുന്നതാകാനും മതി. പലരും ഇക്കാര്യം മുന്‍പ് എന്നോട് പറഞ്ഞിട്ടുള്ളതാണെങ്കിലും ഞാന്‍ എഴുതിയിരുന്നില്ല. എന്നാല്‍ വിശ്വസിക്കാന്‍ തക്ക തെളിവുകളാണ് ഇക്കാര്യത്തില്‍ പിന്നീട് ലഭിച്ചത്. അതുകൊണ്ട് പുതുതായി വന്ന സൂചനകള്‍ തള്ളികളയാന്‍ തോന്നിയില്ല. സത്യം കണ്ടെത്തേണ്ടത് അന്വേക്ഷണ ഉദ്യോഗസ്ഥരാണ്-ഇങ്ങനെയാണ് ആ നടിക്ക് എതിരായ വാര്‍ത്ത പല്ലിശ്ശേരി അന്ന് നല്‍കിയത്. പല്ലിശേരിയുടെ പല വെളിപ്പെടുത്തലുകളും പിന്നീട് യാഥാര്‍ത്ഥ്യങ്ങളായിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ദിലീപ് കേസില്‍ പല്ലിശേരിയുടെ മൊഴി ഒന്നുകൂടി എടുക്കേണ്ടതായി വരും.