‘ഇത് വരേ കണ്ടിട്ടില്ല പക്ഷേ ചിരിക്കുന്ന ഈ മുഖം കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞ് പോയി’; പുനലൂരില്‍ ഇരുപത്തി രണ്ടുകാരി ആത്മഹത്യ ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി ഒമര്‍ ലുലു

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് ഒമര്‍ലുലു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും അഭിപ്രായങ്ങളും വ്യക്തമാക്കി താരം എത്താറുണ്ട്. ഇപ്പോഴിതാ പുനലൂരില്‍ ഇരുപത്തി രണ്ടുകാരി ആത്മഹത്യ ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു.

‘ഇത് വരേ കണ്ടിട്ടില്ല പക്ഷേ ചിരിക്കുന്ന ഈ മുഖം കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞ് പോയി’ എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘നമ്മുക്ക് കരച്ചില്‍ വന്നാല്‍ കരയുക സന്തോഷം വന്നാല്‍ ചിരിക്കുക എന്ത് വിഷമം ഉണ്ടെങ്കില്ലും ആരോട് ഏങ്കില്ലും ഷെയര്‍ ചെയ്യുക. നമ്മുടെ കര്‍മ്മത്തില്‍ അടിയുറച്ച് വിശ്വസിക്കുക പ്രപഞ്ചം നമ്മളെ കൈവിടില്ല’ എന്ന് ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റും ചെയ്തിട്ടുമുണ്ട്.

പുനലൂര്‍ കരവാളൂര്‍ പഞ്ചായത്ത് വെഞ്ചേമ്ബ് വേലംകോണം സരസ്വതി വിലാസത്തില്‍ ഉത്തമന്റെയും സരസ്വതിയുടെയും മകളായ ആതിരയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് ആതിര ജീവനൊടുക്കിയത്.

തൊഴിലുറപ്പുതൊഴിലാളിയായ അമ്മ ജോലികഴിഞ്ഞ് വീട്ടിലെത്തുമ്പോഴാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയനിലയില്‍ ആതിരയെ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പുനലൂര്‍ പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ചെമ്പഴന്തി എസ്.എന്‍.കോളേജിലെ എം.എ. ഇംഗ്ലീഷ് അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ്.

Vijayasree Vijayasree :