‘ഉള്ള വില കളയരുത് സ്നേഹം കൊണ്ട് പറയുന്നത് ആണ്’ ; ഒമര്‍ലുലു ബിഗ്‌ബോസ് സീസണ്‍ 4 ലേയ്‌ക്കോ!

വളരെ ചുരുരങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ഒമര്‍ലുലു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ഒമര്‍ ലുലു പങ്കുവെച്ച പോസ്റ്റ് ആണ്.

ബിഗ് ബോസ് സീസണ്‍ 4 നെ കുറിച്ചായിരുന്നു പോസ്റ്റ്. ‘ബിഗ് ബോസ് സീസണ്‍ 4ല്‍ ഞാന്‍ പോണോ” എന്നായിരുന്നു സംവിധായകന്റെ പോസ്റ്റ്. നിമിഷനേരം കൊണ്ട് സംഭവം വൈറലാവുകയായിരുന്നു. രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. പോണ്ട ഇക്ക. ബിഗ് ബോസ് ഒക്കെ വെറുപ്പീര്‍ ആണ്, ഇക്ക പോയി ഉള്ള വില കളയണ്ട എന്നാ എന്റെ ഒരു ഇത് എന്നു തുടങ്ങി നിരവധി മകന്റുകള്‍ വരുന്നുണ്ട്.

അമ്പാനിയൊക്കെ ഉടന്‍ തന്നെ എടുത്ത് ഒന്ന് സെറ്റ് ആക്ക്, ഇക്ക ഉള്ള വില കളയരുത് സ്നേഹം കൊണ്ട് പറയുന്നത് ആണ്, മിസ് ചെയ്യല്‍ കഴിഞ്ഞു വരുമ്പോള്‍ മിക്കവാറും ഇവിടെ കമെന്റ് നു ആയി കാത്തിരിക്കുന്നവരുടെ എണ്ണം കൂടാനേ വഴി ഉള്ളൂ.. സാര്‍ പോകാതെ ഇരിക്കുന്നത് ആണ് നല്ലത്.. ഇങ്ങള് ഇങ്ങനെ പോകുന്നതല്ലേ പൊളി എന്നിങ്ങനെയാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.

എന്നാല്‍ നേരെ തിരിച്ച് മറ്റൊരു കൂട്ടരും പറയുന്നുണ്ട്. പോണം ചങ്കൂറ്റം ഉണ്ടെങ്കില്‍, ഉറപ്പ് ആയിട്ടും പോണം എന്നാണ് ചില ആരാധകര്‍ പറയുന്നത്. രണ്ട് അഭിപ്രായം വന്നതോടെ കമന്റുമായി ഒമര്‍ ലുലു രംഗത്ത് എത്തിയിരുന്നു. ഇതിപ്പോള്‍ കണ്‍ഫ്യൂഷന്‍ ആയല്ലോ എന്നായിരുന്നു സംവിധായകന്റെ കമന്റ്.

Vijayasree Vijayasree :