മലയാള സിനിമയില്‍ ആദ്യമായി ഒരു സിനിമയിലെ നാല് പാട്ടുകള്‍ 25 മില്ല്യണ്‍, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടീസര്‍ 30മില്ല്യണ്‍; യാതൊരുവിധ സിനിമാ ബന്ധങ്ങളോ എകസ്പീരിയന്‍സോ ഇല്ലാതെ വന്ന തനിക്ക് ഇത് അഭിമാന നിമിഷം, അഡാര്‍ ലവിനെ കുറിച്ച് ഒമര്‍ ലുലു

വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സംവിധായകനായി മാറിയ താരമാണ് ഒമര്‍ ലുലു. ഒരു അഡാറ് ലവ്, ചങ്ക്സ്, ധമാക്ക എന്നീ ചിത്രങ്ങള്‍ ഒമര്‍ ലുലുവിന്റെ സംവിധാനത്തിലൂടെ പുറത്തെത്തിയിരുന്നു. ഇപ്പോള്‍ ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് ഒമര്‍ ലുലു. ഇപ്പോഴിതാ തന്റെ അഡാറ് ലവ് എന്ന സിനിമയെ കുറിച്ച് ഒമര്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

മലയാള സിനിമയില്‍ ആദ്യമായി ഒരു സിനിമയിലെ നാല് പാട്ടുകള്‍ 25 മില്ല്യണ്‍ കടന്ന പാട്ട് അഡാറ് ലവ്വിലേതാണെന്ന് ഒമര്‍ കുറിക്കുന്നു. അറബി,ചൈനീസ്,സ്പാനിഷ്,ഫ്രെഞ്ച്, ഇംഗ്ലീഷ് ഭാഷകളില്ലേക്കുള്ള ചിത്രത്തിന്റെ ഡബ്ബിംഗ് നടക്കുകയാണെന്നും സംവിധായകന്‍ കുറിച്ചു. യാതൊരുവിധ സിനിമാ ബന്ധങ്ങളോ എകസ്പീരിയന്‍സോ ഇല്ലാതെ വന്ന തനിക്ക് ഇത് അഭിമാന നിമിഷമാണെന്നും ദൈവത്തിനും പ്രേക്ഷകര്‍ക്കും നന്ദിയെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ഒമര്‍ ലുലുവിന്റെ വാക്കുകള്‍

കുറച്ച് പുതുമഖങ്ങളെ വെച്ച് ഒരു കുഞ്ഞു മലയാള സിനിമ എന്ന രീതിയില്‍ തുടങ്ങിയതാണ് ‘ഒരു അഡാര്‍ ലവ്വ്’.യാതൊരുവിധ സിനിമാ ബന്ധങ്ങളോ എകസ്പീരിയന്‍സോ ഇല്ലാതെ വന്ന എനിക്ക് ഇത് അഭിമാന നിമിഷം ദൈവത്തിനും പ്രേക്ഷകര്‍ക്കും നന്ദി. മലയാള സിനിമയില്‍ ആദ്യമായി ഒരു സിനിമയിലെ നാല് പാട്ടുകള്‍ 25 മില്ല്യണ്‍. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടീസര്‍ 30മില്ല്യണ്‍. ഇന്ത്യയിലെ ഏഴ് ഭാഷകളില്ലേക്ക് ഡബ് ചെയ്യുക. അറബി,ചൈനീസ്,സ്പാനിഷ്,ഫ്രെഞ്ച്, ഇംഗ്ലീഷ് ഭാഷകളില്ലേക്ക് ഉള്ള ഡബ്ബിംഗ് നടക്കുന്നു.

പൂര്‍ണ്ണമായും പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രമായിരുന്നു ഒരു അഡാറ് ലവ്. നൂറിന്‍ ഷെറീഫ്, പ്രിയ പ്രകാശ് വാര്യര്‍, വൈശാഖ് പവനന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ?ഗാനങ്ങള്‍ എല്ലാം തന്നെ ഹിറ്റ് ലിസ്റ്റില്‍ ഇടംനേടുകയും ചെയ്തു. കൗമാര പ്രണയകഥ പറഞ്ഞ ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് സാരം?ഗ് ജയപ്രകാശ്, ലിജോ എന്നിവര്‍ ചേര്‍ന്നാണ്. ഒമര്‍ ലുലുവിന്റേതാണ് കഥ. ഔസേപ്പച്ചന്‍ മൂവി ബാനറില്‍ ഔസേപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Vijayasree Vijayasree :