നിശ്ചിത കാലോറി ഡയറ്റ് പ്ലാന്‍ ഗുണം ചെയ്യുമോ!, ഫിറ്റ്‌നസിന്റെ വിജയത്തെ കുറിച്ച് പറഞ്ഞ് ന്യൂട്രീഷന്‍ കോച്ച് രശ്മി മാക്‌സിം

ഇന്ന് ഏവരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ശരീര ഭാരം. ഇത് പെട്ടെന്ന് എങ്ങനെ കുറയ്ക്കാം എന്നാണ് മിക്കവരും ചിന്തിക്കുന്നത്. അതിനു വേണ്ടി കാണുന്ന കുറുക്കു വഴികളെല്ലാം പരീക്ഷിച്ച് അനാരോഗ്യം ക്ഷണിച്ചു വരുത്തുന്നവരാണ്.

എന്നാല്‍ ഇപ്പോഴിതാ ഗായിക സരിത റാമിന്റെ, ബഡ്ഡി ടോക്‌സിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ‘ആരോഗ്യകരമായ’ രീതികളെ കുറിച്ചും ശരീരഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ആവശ്യകതയെ കുറിച്ചും പറയുകയാണ് ന്യൂട്രീഷന്‍ കോച്ചും തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രയോ ലീഗ് ന്യൂട്രീഷന്‍ ക്ലബ് ഉടമയുമായ രശ്മി മാക്‌സിം.

ശരീര ഭാരം വളരെ പെട്ടെന്ന് കുറയ്ക്കാം എന്ന പേരില്‍ നമുക്ക് ഇന്ന് ലഭ്യമാകുന്ന എല്ലാ കുറുക്കുവഴികളും കേവലം താല്‍ക്കാലിക പരിഹാരം മാത്രം നല്‍കുന്നവയാണ് എന്നാണ് രശ്്മി പറയുന്നത്. അതിലേറ്റവും പ്രധാനപ്പെട്ടതും എല്ലാവരും പരീക്ഷിക്കുന്നതുമാണ് പട്ടിണി കിടക്കുക എന്നത് ആണ്.

ശരീരത്തില്‍ അമിത അളവിലുള്ള കൊഴുപ്പില്ലാതാക്കുക മാത്രമാണ് പട്ടിണികൊണ്ട് സാധ്യമാകുന്നത്. അതേസമയം ശരീരത്തിനാവശ്യമായ പല പോഷകങ്ങളും കിട്ടാതെ വരികയും ചെയ്യും. ശരീരത്തിലെ എന്‍സൈമുകളുടെയടക്കം പ്രവര്‍ത്തനത്തെ ഇത് ദോഷകരമായി ബാധിക്കും. ഇതിന്റെ പരിണിതഫലമായി ഗാസ്ട്രോ ഇന്റസ്റ്റൈനല്‍ ഹെല്‍ത്ത് മോശമാവുകയും ചെയ്യും.

ഇതിനൊക്കെ അപ്പുറം ശരീരത്തിന്റെ ഘടന തന്നെ പട്ടിണി കാരണം മാറാം. കണ്ണു കുഴിഞ്ഞ്, മുടി പൊഴിഞ്ഞ്, ചര്‍മ്മത്തിന് ക്ഷതം സംഭവിച്ച് തീര്‍ത്തും അനാരോഗ്യകരമായ അവസ്ഥയിലേക്ക് പട്ടിണി നമ്മെ കൊണ്ടെത്തിക്കും. വണ്ണം കുറയ്‌ക്കേണ്ട തിരക്കില്‍ ശരീരത്തിലുണ്ടാകുന്ന ഇത്തരം പോരായ്മകള്‍ വകവെക്കാതിരിക്കുന്നത് നല്ലതല്ല.

നിശ്ചിത കാലോറി ഡയറ്റ് പ്ലാന്‍ ഗുണം ചെയ്യുമെന്ന് താന്‍ സമ്മതിക്കില്ല എന്നാണ് രശ്മി പറയുന്നത്. കാരണം, ഓരോരുത്തര്‍ക്കും ഓരോ മെറ്റബോളിക് റേറ്റ് ആണ്. അമ്പത് കിലോ ഭാരമുള്ള രണ്ട് വ്യക്തികളെ താരതമ്യം ചെയ്യുമ്പോള്‍ ഒരേ മെറ്റബോളിക് റേറ്റ് ആയിരിക്കണമെന്നുമില്ല. ഒരേ പ്രായത്തിലുള്ള വ്യക്തികളില്‍ തന്നെ മെറ്റബോളിക് എഫിഷ്യന്‍സിയില്‍ ഒരുപാട് വ്യത്യാസമുണ്ടാകും.

അതുകൊണ്ട് തന്നെ നിശ്ചിത കലോറി ഡയറ്റ് അപ്രായോഗികമാണ്. ബ്രയോ ലീഗിനെ സമീപിക്കുന്നവര്‍ക്ക് അവരുടെ തൂക്കവും മെറ്റബോളിക് റേറ്റും ഭക്ഷണത്തോടുള്ള ഇഷ്ടവും മറ്റ് സുപ്രധാന ഘടകങ്ങളും പരിശോധിച്ച് ഒരു വ്യക്തിഗത പ്ലാന്‍ തയ്യാറാക്കി നിര്‍ദ്ദേശിക്കുകയാണ് പതിവ്. ഓരോ വ്യക്തിക്കും വ്യത്യസ്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് കൊടുക്കുന്നത് എന്നും രശ്മി വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍;

Vijayasree Vijayasree :