മറ്റേതെങ്കിലും പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ചേരുകയാണെങ്കില്‍ എല്ലാവരേയും അറിയിക്കും; വ്യാജ അക്കൗണ്ടിനെതിരെ നിവിന്‍ പോളി

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ പ്ലാറ്റ്‌ഫോമാണ് ക്ലബ്ബ് ഹൗസ്. വൈകാതെ തന്നെ പ്രമുഖരായ താരങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ടുകളും സുലഭമാകാന്‍ തുടങ്ങി. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട താരങ്ങള്‍ തന്നെ സത്യാവസ്ഥ തുറന്ന് പറഞ്ഞഅ എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ പേരിലും അപ്ലിക്കേഷനില്‍ വ്യാജന്‍ എത്തിയെന്ന് അറിയിക്കുകയാണ് നടന്‍ നിവിന്‍ പോളി.

ഫേസ്ബുക്കിലൂടെയാണ് താരം ഇതേകുറിച്ച് അറിയിച്ചത്. തന്റെ പേരിലുള്ള ഏതാനും അക്കൗണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്. ‘ഹലോ സുഹൃത്തുക്കളേ, ഞാന്‍ ക്ലബ്ബ് ഹൗസില്‍ ഇല്ലെന്നും എന്റെ പേരിലുള്ള ഈ അക്കൗണ്ടുകള്‍ വ്യാജമാണ്. ദയവായി ശ്രദ്ധിക്കുക. മറ്റേതെങ്കിലും പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ചേരുകയാണെങ്കില്‍ എല്ലാവരേയും അറിയിക്കുന്നതായിരിക്കും’, എന്നുമാണ് നിവിന്‍ പോളി കുറിച്ചത്.

കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളും വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. വീഡിയോയോ ടെക്സ്റ്റിംഗോ കൂടാതെ ശബ്ദം വഴി മാത്രം സംവേദനം നടത്താനുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ക്ലബ്ബ് ഹൗസ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഐഒഎസില്‍ ലഭ്യമായിരുന്ന ആപ്പ് ആന്‍ഡ്രോയ്ഡില്‍ ലഭ്യമായിത്തുടങ്ങിയതിനു ശേഷമാണ് വന്‍ പ്രചാരം നേടിയത്.

Vijayasree Vijayasree :