പ്രിയപ്പെട്ട അനുജന്‍ സച്ചുവിന് ആദരാഞ്ജലികള്‍; പോസ്റ്റുമായി നിവിന്‍ പോളി

ഇന്ന് മലയാളത്തിലെ യുവതാരങ്ങളില്‍ നിരവധി ആരാധകരുള്ള താരമാണ് നിവിന്‍ പോളി. സിനിമയില്‍ പാരമ്പര്യമില്ലാതെ കടന്നു വന്ന് ഇന്ന് തെന്നിന്ത്യയാകെ ഒരുപാട് ആരാധകരുള്ള താരമായി വളര്‍ന്നിരിക്കുകയാണ് നിവിന്‍ പോളി. ചോക്ലേറ്റ് പയ്യനായും കാമ്പുള്ള കഥാപാത്രങ്ങളായും നിവിന്റെ വളര്‍ച്ച അമ്പരപ്പിക്കുന്നതായിരുന്നു.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ രാജ്യാന്തര തലത്തിലും നിവിന്‍ കയ്യടി നേടി. ഇപ്പോള്‍ സിനിമയില്‍ ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് നിവിന്‍ പോളി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ നിവിന് പോളി പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്. പ്രിയപ്പെട്ട അനുജന്‍ സച്ചുവിന് ആദരാഞ്ജലികള്‍ എന്ന കുറിപ്പോടെയാണ് നിവിന്‍ ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. നിവിന്‍ പോളി ഫാന്‍സ് കൊട്ടാരക്കര ഏരിയാ കമ്മിറ്റി അംഗമായിരുന്നു കൊച്ചി. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിലാണ് സച്ചു മരണപ്പെട്ടത്. ഇതിനു പിന്നാലെ നിരവധി പേരാണ് സച്ചുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

വളരെ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു നിവിന്‍ പോളി എന്ന നടന്റെ വളര്‍ച്ച. സിനിമയില്‍ വരുമ്പോള്‍ ഒരുപാട് പല പേടികളുമുണ്ടായിരുന്നു. നിലനില്‍ക്കാനാകുമോ? തുടര്‍ച്ചയായി സിനിമകള്‍ കിട്ടുമോ? പരായജയപ്പെട്ടാല്‍ കരിയര്‍ ഇല്ലാതാകുമോ? എന്നൊക്കെയായിരുന്നു തന്റെ ചിന്തയെന്നായിരുന്നു് നിവിന്‍ പോളി തന്നെ പറയുന്നത്. തന്നെ തേടി വരുന്ന സിനിമകള്‍ മാത്രം അഭിനയിക്കുക. വിജയവും പരാജയവും അനുഭവിച്ചറിഞ്ഞ് മുന്നോട്ട് യാത്ര ചെയ്യുക എന്നായിരുന്നു തുടക്കകാലത്ത് തന്റെ രീതി.

എന്നാല്‍ അത് മാറിയെന്നും താരം പറയുന്നു. വിജയ പരാജയങ്ങളെ ബന്ധപ്പെടുത്തി മാത്രമല്ല സിനിമ തിരഞ്ഞെടുക്കാറുള്ളതെന്നും പ്രേക്ഷകരെ രസിപ്പിക്കുന്നതും വ്യത്യസ്തവുമായ സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയെന്നുമാണ് നിവിന്‍ പോളി പറയുന്നത്. ഇതോടെ പരാജയത്തെക്കുറിച്ചുള്ള പേടി മാറിയെന്നും മനസിന് ഇഷ്ടമുള്ള സിനിമകള്‍ മതി എന്നായെന്നും താരം പറയുന്നു.

ഹിറ്റായില്ലെങ്കിലും ഒരുപാട് സംസാരിക്കപ്പെട്ട സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ട്. അത്തരം സിനിമകളേയും വിശ്വാസത്തിലെടുക്കാന്‍ തുടങ്ങി. പരാജയപ്പെടുമോ എന്ന് പേടിച്ചിരുന്നാല്‍ സമാധാനത്തോടെ സിനിമ തിരഞ്ഞെടുക്കാനാകാതെ വരുമെന്നും അത് വലിയ തിരിച്ചറിവായിരുന്നുവെന്നും താരം പറയുന്നു. നിവിനെ പോലെ വലിയ ജോലി ഉപേക്ഷിച്ച് സിനിമ സ്വപ്നം കാണുന്ന ചെറുപ്പക്കാരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. മനസ് പറയുന്നത് കേള്‍ക്കുകയാണ് നല്ലതെന്നാണ് നിവിന്‍ പറയുന്നത്.

സമൂഹത്തിന്റെ കാഴ്ചപ്പാട് തോറ്റവന് എതിരാണ്. വിജയിച്ചവനൊപ്പമേ ആളുണ്ടാകൂ. എല്ലാ മേഖലയിലും ഉള്ളത് പോലെ വിജയിച്ചാലേ, പണമുണ്ടാക്കിയാലേ ഒരാള്‍ മിടുക്കനാകൂ എന്ന തോന്നല്‍ സിനിമയിലുമുണ്ടെന്നും നിവിന്‍ പോളി പറയുന്നു. സമൂഹം നല്‍കുന്ന ആ സമ്മര്‍ദ്ദം വളരെ വലുതാണെന്നും നിവിന്‍ ചൂണ്ടിക്കാണിക്കുന്നു. ആ സമ്മര്‍ദ്ദം കളയുകയാണ് വേണ്ടതെന്നും അത് മറക്കണമെന്നും നിവിന്‍ പറയുന്നു. കയ്യില്‍ പൈസ വന്നാല്‍ മാത്രമേ സന്തോഷമുള്ളൂവെന്ന അറ്റാച്ച്മെന്റ് മാറ്റിയില്‍ സമാധാനമായി സിനിമ ചെയ്യാം എന്നാണ് നിവിന്‍ പറയുന്നത്.

നിന്റെ ഇത്രയും വര്‍ഷം പോയില്ലേ എന്ന വാക്കുകള്‍ കേള്‍ക്കാതിരിക്കണമെന്നും താരം പറയുന്നു. മനസ് പറയുന്ന ചില കാര്യങ്ങളുണ്ട്. അത് നമ്മളോട് മാത്രം സംസാരിക്കുന്ന കാര്യങ്ങളാണ്. അത് തെറ്റില്ലെന്നും ഒരുപാട് അഭിപ്രായങ്ങള്‍ കേട്ട്് സ്വപ്നത്തില്‍ നിന്നും അകന്നു പോകുന്നതിനേക്കാള്‍ നല്ലത് മനസ് പറയുന്നത് കേള്‍ക്കുന്നതാണെന്നും താരം പറയുന്നു. പിന്നാലെ തന്റെ പുതിയ സിനിമകളെക്കുറിച്ചും നിവിന്‍ മനസ് തുറന്നു. പുതിയ സിനിമകളായ മഹാവൂര്യര്‍, പടവെട്ട്, തുറമുഖം എന്നിവ താന്‍ തിരക്കഥ കേട്ടതും ഉടനെ യെസ് പറഞ്ഞതാണെന്നാണ് നിവിന്‍ പറയുന്നത്. എന്നും നിലനില്‍ക്കുന്ന സിനിമകളായിരിക്കും ഇവയെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും താരം പറയുന്നു.

Vijayasree Vijayasree :