ലോക മഹാത്ഭുതം ഏഴ് എന്നാണ് താന്‍ പഠിച്ചത്, എന്നാല്‍ എട്ടാമത്തത് മമ്മൂട്ടിയാണെന്ന് താന്‍ പറയും; ലോക സിനിമയില്‍ ഇങ്ങനെ ഓരാള്‍ ഉണ്ടാവില്ലെന്ന് നടന്‍ നിസ്താര്‍ സേട്ട്

മമ്മൂട്ടി എട്ടാമത്തെ മഹാത്ഭുമാണെന്ന് നടന്‍ നിസ്താര്‍ സേട്ട്. ഭീഷ്മ പര്‍വം ചിത്രത്തിന്റെ ടീസര്‍ എത്തിയപ്പോള്‍ ‘നിനക്കൊന്നും അറിയാത്ത ഒരു മൈക്കിളിനെ ഞാന്‍ കണ്ടിട്ടുണ്ട്’ എന്ന ഡയലോഗും കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിസ്താറും ശ്രദ്ധ നേടിയിരുന്നു. ലോക സിനിമയില്‍ ഇങ്ങനെ ഓരാള്‍ ഉണ്ടാവില്ല എന്നാണ് നിസ്താര്‍ പറയുന്നത്.

ലോക മഹാത്ഭുതം ഏഴ് എന്നാണ് താന്‍ പഠിച്ചത്. എന്നാല്‍ എട്ടാമത്തത് മമ്മൂട്ടിയാണെന്ന് താന്‍ പറയും. ലോക സിനിമയില്‍ ഇങ്ങനെ ഓരാള്‍ ഉണ്ടാവില്ല. സെറ്റിലും മറ്റും എല്ലാവരേയും സഹായിക്കുന്ന വ്യക്തിയാണ് മമ്മൂക്ക. ഭക്ഷണം കൊണ്ടു വന്നാല്‍ എല്ലാവര്‍ക്കും പങ്കുവെച്ച് കൊടുക്കും.

മറ്റുള്ളവരെ അറിയിച്ച് കൊണ്ട് സഹായിക്കുന്ന വ്യക്തയല്ല അദ്ദേഹം. എല്ലാവര്‍ക്കും കൊടുക്കുന്ന മനസാണ് മമ്മൂക്കയുടെത്. സെറ്റില്‍ രണ്ട് സ്ഥലത്ത് ഇരുന്നാണ് ഭക്ഷണ കഴിക്കുന്നത്. ടെക്‌നീഷ്യന്‍സ് പുറത്ത് ഒരു ടെന്റ് കെട്ടി ഭക്ഷണം കഴിക്കും. ആര്‍ട്ടിസ്റ്റിന് അകത്ത് സൗകര്യം ഒരുക്കും. രണ്ട് ഡൈനിംഗ് ടേബിള്‍ ഉണ്ട്.

ഒന്ന് സംവിധായകനും അത്യാവശ്യം അസോസിയേറ്റും മറ്റും സീനിയര്‍ താരങ്ങളും ഇരിക്കുന്നത്. അപ്പുറത്ത് അല്ലാത്ത ആര്‍ട്ടിസ്റ്റുകളൊക്കെ ഇരിക്കുന്ന ടേബിള്‍. ഒരിക്കല്‍ താന്‍ അപ്പുറത്ത് പോയി ഇരുന്നു. അന്ന് അമല്‍ വന്ന് മമ്മൂക്കയ്ക്ക് ഒരു കമ്പനി കൊടുക്കാന്‍ വേണ്ടി നിര്‍ബന്ധിച്ച് ഇവിടെ നിന്ന് കൊണ്ടു വന്നു.

അദ്ദേഹം ഇതാ വരുന്നു എന്ന് പറഞ്ഞ് ആ വഴിയ്ക്ക് പോയി. താന്‍ അടുത്ത വഴിയിലൂടെയും പോയി. ഒരിക്കല്‍ മമ്മൂക്കയ്ക്ക് മുന്നില്‍ പെട്ട് പോയ അവസ്ഥ ഉണ്ടായി. താന്‍ വെറുതെ ഡൈനിംഗ് ടേബിളില്‍ ഇരിക്കുകയായിരുന്നു. സൗബിനും അബു സലിമും എല്ലാവരും വന്ന് അവിടെ ഇരുന്നു. അപ്പോള്‍ താന്‍ സമയം നോക്കിയില്ലായിരുന്നു.

സെറ്റില്‍ തരുന്നത് ഓടാത്ത വാച്ചാണ്. ബ്രേക്ക് പറഞ്ഞത് താന്‍ കേട്ടില്ലായിരുന്നു. അദ്ദേഹം വന്ന് നടുവിലത്തെ ചെയറില്‍ വന്ന് ഇരുന്നു. മമ്മൂക്ക വീട്ടില്‍ നിന്ന് കൊണ്ടു വരുന്ന ഭക്ഷണമാണ് കഴിക്കുന്നത്. അത് കൊണ്ട് വന്ന് എല്ലാവര്‍ക്കും പങ്കുവെച്ച് കൊടുക്കുകയാണ്. അങ്ങനെ അതില്‍ നിന്ന് തനിക്ക് കിട്ടി എന്നാണ് നിസ്താര്‍ സേട്ട് പറയുന്നത്.

Vijayasree Vijayasree :