ചാത്തന്‍സേവ എന്നൊക്കെ പറയുമ്പോള്‍ ആളുകള്‍ക്ക് പേടിയാണ്, എന്താണെന്ന് അറിയാന്‍ പാടില്ലാത്തത് കൊണ്ടാണ്, അതെന്താണെന്ന് അറിഞ്ഞാലേ അതിന്റെ ഗുണം ഉണ്ടാവുകയുള്ളൂ; മകളുടെ ജനനത്തെ കുറിച്ച് നാരയണന്‍ കുട്ടി

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് നാരായണന്‍കുട്ടി. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ എംജി ശ്രീകുമാര്‍ അവതാരകനായി എത്തിയ ഒരു പരിപാടിയില്‍ ഭാര്യ പ്രമീളയ്ക്ക് ഒപ്പം നാരായണന്‍കുട്ടി പങ്കെടുത്തിരുന്നു. വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ ഇരുവരും പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

1990 ലായിരുന്നു വിവാഹം. തങ്ങളുടേത് പ്രേമ വിവാഹം ആയിരുന്നു. പക്ഷേ അത് വണ്‍സൈഡ് ആണ്. നാരായണ്‍കുട്ടി ചേട്ടന് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് പ്രമീള പറയുന്നത്. സിനിമാക്കാരനെ വിവാഹം കഴിക്കുന്നതില്‍ വീട്ടുകാര്‍ക്ക് അങ്ങനെ കുഴപ്പം ഒന്നുമില്ലായിരുന്നു, സിനിമയിലെക്കാളും നാരായണന്‍കുട്ടിയുടെ തമാശ വീട്ടിലാണ്. എന്താണെങ്കിലും കോമഡി ആയിരിക്കും. അത് കേട്ട് കേട്ട് നമുക്ക് ദേഷ്യം വരുമെന്നും പ്രമീള പറയുന്നു.

പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു കുഞ്ഞിനെ കിട്ടുന്നത്. അത്രയും കാലം അത്ര വേദന ഇല്ലായിരുന്നുവെന്നും ഭാര്യയാണ് കൂടുതല്‍ സങ്കടപ്പെട്ടതെന്നും നാരായണന്‍കുട്ടി പറയുന്നു. ഞാന്‍ ഷൂട്ടിങ്ങിനും മറ്റ് പരിപാടികള്‍ക്കുമൊക്കെ പോയി തിരക്കിലായിരിക്കും. പക്ഷേ ഇയാള്‍ അങ്ങനെ അല്ലായിരുന്നു. അതുകൊണ്ട് വിഷമം മുഴുവന്‍ അനുഭവിച്ചത് ഇവളായിരുന്നു. നാട്ടുകാരുടെ ചോദ്യങ്ങളും അതിനുള്ള മറുപടിയും പറഞ്ഞ് നമുക്ക് നാണക്കേട് ആയി പോവും. അതൊക്കെ കേട്ട് ഇവള്‍ക്ക് വിഷമമാവും. സാരമില്ലടോ, സമയം ആവുമ്പോള്‍ നമുക്ക് തമ്പുരാന്‍ തരുമെന്ന് ഞാനും പറയും.

ആവണങ്ങാട്ട് വിഷ്ണുമായയുടെ ആരാധകനാണ് ഞാന്‍. ചാത്തന്‍സ്വാമിയാണ്. അവിടെ പോയി പ്രാര്‍ഥിച്ചു. ചാത്തന്‍സേവ എന്നൊക്കെ പറയുമ്പോള്‍ ആളുകള്‍ക്ക് പേടിയാണ്. എന്താണെന്ന് അറിയാന്‍ പാടില്ലാത്തത് കൊണ്ടാണ്. അതെന്താണെന്ന് അറിഞ്ഞാലേ അതിന്റെ ഗുണം ഉണ്ടാവുകയുള്ളൂ. അങ്ങനെ വിഷ്ണുമായ അനുഗ്രഹിച്ച് ഒരു മകള്‍ ഉണ്ടായി. ഭാഗ്യലക്ഷ്മി എന്നാണ് മകളുടെ പേര് എന്നും നാരായണന്‍കുട്ടി പറഞ്ഞു.

Vijayasree Vijayasree :