ആരോടും നിര്‍ദേശങ്ങളൊന്നും ചോദിക്കാതെയാണ് ഡയറ്റ് തുടങ്ങി, അവസാനം കണ്ണു മയങ്ങി തലകറങ്ങി; ഒരുമാസം കൊണ്ട് കുറച്ചത് 16 കിലോ; തുറന്ന് പറഞ്ഞ് നന്ദു

നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് നന്ദു. ഇപ്പോഴിതാ മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി എന്ന ചിത്രത്തിന് വേണ്ടി തടികുറച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് നടന്‍ നന്ദു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസ്സുതുറന്നത്.

ഡയറ്റ് ചെയ്ത് ഒരുമാസം കൊണ്ട് പതിനാറ് കിലോ വരെ കുറച്ചുവെന്ന് നന്ദു പറയുന്നു. ‘ചോറേ കഴിക്കാതായി. വെജിറ്റേറിയനായി. ഒരു മാസം കൊണ്ട് പതിനാറ് കിലോവരെ കുറച്ചു. ആരോടും നിര്‍ദേശങ്ങളൊന്നും ചോദിക്കാതെയാണ് ഡയറ്റ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് തലകറങ്ങാനും മറ്റും തുടങ്ങി. ചിലപ്പോഴെല്ലാം കണ്ണ് മങ്ങുമായിരുന്നു.

സുഹൃത്തായ ഡോക്ടറെ വിളിച്ചപ്പോഴാണ് അവന്‍ പറഞ്ഞത് ചോറ് മുഴുവനായും ഒഴിവാക്കരുതെന്ന്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ചോറ് കഴിക്കാന്‍ അവന്‍ പറഞ്ഞു. അങ്ങനെ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ചോറ് കഴിച്ചു,’ എന്നും നന്ദു പറയുന്നു.

നന്നായി മെലിഞ്ഞതിന് ശേഷമാണ് ഒഴിമുറിയില്‍ അഭിനയിച്ചതെന്നും ഈ സിനിമക്ക് വേണ്ടി മെലിഞ്ഞതുകൊണ്ട് അതിനു ശേഷം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിന് വേണ്ടി പ്രത്യേകം മെലിയേണ്ടി വന്നില്ലെന്നും നന്ദു പറഞ്ഞു. സിനിമയുടെ മുഴുവന്‍ കഥയും തനിക്ക് അറിയില്ലായിരുന്നുവെന്നും തിയേറ്ററില്‍ പോയി പടം കണ്ടപ്പോഴാണ് മുഴുവന്‍ കഥയും മനസ്സിലായതെന്നും നന്ദു പറയുന്നു.

Vijayasree Vijayasree :