സിനിമ പ്രേമികളുടെ ഏറെ പ്രിയപ്പെട്ട നടനാണ് നന്ദു. നിരവധി ചിത്രങ്ങളിലൂടെ പല കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് നടന്‍ പ്രേക്ഷകരുടെ മനസിനുള്ളില്‍ കയറിക്കൂടി. കൊച്ചു വേഷങ്ങളില്‍ കരിയര്‍ തുടങ്ങിയ നന്ദു പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. 1986ല്‍ പുറത്തെത്തിയ സര്‍വ്വകലാശാലയാണ് നന്ദുവിന്റെ ആദ്യ ചിത്രം. വേണു നാഗവള്ളിയുടെ നിര്‍ദേശപ്രകാരം ‘ഏയ് ഓട്ടോ’ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. അതായിരുന്നു സിനിമയിലേക്കുള്ള തന്റെ ഔദ്യോഗിക ചുവടുവെപ്പെന്ന് നന്ദു പറഞ്ഞിട്ടുണ്ട്. സീരിയസായ ഒരു കഥാപാത്രം ലഭിച്ചത് അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ നാല് പെണ്ണുങ്ങളിലാണെന്നും നന്ദു പറഞ്ഞിട്ടുണ്ട്.
ആദ്യ സിനിമയായ സര്‍വ്വകലാശാലയില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് പറയുകയാണ് നടന്‍ നന്ദു. ഭക്ഷണത്തിന്റെ പേരിലാണ് അന്ന് പ്രശ്‌നം നടന്നതെന്ന് നന്ദു ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നന്ദു പറഞ്ഞു. പേരു വെളിപ്പെടുത്താതെയാണ് താരത്തിന്റെ പരാമര്‍ശം, വാക്കുകള്‍, സിനിമ സെറ്റില്‍ വൈകുന്നേരം ചായ ലഭിക്കും. ചായയ്‌ക്കൊപ്പം എന്തെങ്കിലും പലഹാരങ്ങളും കിട്ടും.
ഉച്ചയ്ക്ക് 11 മണിയ്ക്ക് നാരങ്ങ വെള്ളമോ കരിക്കിന്റെ വെള്ളമോ ലഭിക്കും. ഇതിനോടൊപ്പം ബിസ്‌കറ്റ് ലഭിക്കും. ആ സെറ്റില്‍ ബിസ്‌കറ്റ് ആയിരുന്നു ലഭിച്ചത്. ആദ്യം എല്ലാവര്‍ക്കും ഒരു കപ്പില്‍ ചായ തരും. പിന്നീട് അദ്ദേഹം തന്നെ ബിസ്‌കറ്റും എടുത്ത് തരും. അന്ന് അവിടെ ഞങ്ങളൊരു പത്ത് നാല്‍പത് പേരുണ്ട്. അദ്ദേഹം എല്ലാവര്‍ക്കും രണ്ട് ബിസ്‌കറ്റ് കൊടുത്ത്. വിശപ്പ് കാരണം ഞാന്‍ അതില്‍ നിന്ന് ഒരെണ്ണം അധികം എടുത്തു. ഉടനെ തന്നെ ഇയാള്‍ എന്റെ കയ്യില്‍ ഒരു അടി തന്നു. ബിസ്‌കറ്റ് ആ പാത്രത്തില്‍ തന്നെവീണു. ഇത് തനിക്ക് ഭയങ്കര വിഷമം ആയി. കണ്ണ് നിറഞ്ഞു.
അത്രയ്ക്ക് വിശപ്പ് തോന്നിയത് കൊണ്ടാണ് അന്ന് ആ ബിസ്‌കറ്റ് എടുത്തത്. തനിക്ക് തന്ന ബിസ്‌കറ്റ് കൂടി തിരിച്ച് കൊടുത്തിട്ട് ഞാന്‍ മാറി മറ്റെരു സ്ഥലത്ത് പോയി ഇരുന്നു. യൂണിറ്റിന്റെ ചീഫായ ചന്ദ്രന്‍ എന്ന ആള്‍ എന്നോട് വന്ന് കാര്യം തിരിക്കി. ആദ്യമൊന്നും താന്‍ ഇക്കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് നിര്‍ബന്ധിച്ച് ചോദിച്ചപ്പോള്‍ കാര്യം പറഞ്ഞു. ഉടനെ തന്നെ തന്നേയും കൊണ്ട് സെറ്റില്‍ ചായ ഉണ്ടാക്കുന്ന സ്ഥലത്ത് പോയി. അവിടെ കുറെ പാത്രത്തില്‍ ബിസ്‌കറ്റ് ഇട്ട് വെച്ചിട്ടുണ്ട്. അതില്‍ നിന്ന് ഒരു കവര്‍ എനിക്ക് എടുത്തു തന്നു. എന്നീട്ട് എന്നോട് കഴിക്കാന്‍ പറഞ്ഞു.
ഇതെല്ലാം മറ്റെയാള്‍ ദൂരെ നിന്ന് കാണുന്നുണ്ടായിരുന്നു. ബിസ്‌കറ്റ് എടുത്തപ്പോള്‍ ആള്‍ ഓടി കൊണ്ട് വന്നു. ഉടന്‍ തന്നെ ചാന്ദ്രേട്ടന്‍ നല്ല വഴക്ക് പറഞ്ഞു. ഇനി തന്നോട് ഇങ്ങനെയൊന്നും പെരുമാറരുതെന്ന് രൂക്ഷമായ ഭാഷയില്‍ തന്നെ ആളോട് പറഞ്ഞു. അതിന് ശേഷം അദ്ദേഹം എന്നോട് വളരെ നല്ല രീതിയിലായിരുന്നു പെരുമാറിയത്.