40 വയസ്സായിട്ടും വിവാഹം കഴിക്കാത്ത കാരണം തുറന്ന് പറഞ്ഞ് നന്ദിനി; വൈറലായി വാക്കുകള്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നന്ദിനി. ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെയാണ് നന്ദിനി മലയാള സിനിമയിലേയ്ക്ക് എത്തുന്നനത്. തുടര്‍ന്ന് ലേലം, അയാള്‍ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്‍, കരുമാടിക്കുട്ടന്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിനായി. ഒരുകാലത്ത് തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലെ സജീവസാന്നിധ്യമായിരുന്നു നന്ദിനി. മാത്രമല്ല, മുന്‍നിര നായകന്‍മാരുടെ കൂടെയെല്ലാം നന്ദിനി അഭിനയിച്ചിട്ടുണ്ട്.

മലയാള ചലച്ചിത്രരംഗത്ത് പഴയ നായികമാരില്‍ തിളങ്ങിയ നടിയായിരുന്നു നന്ദിനി. വര്‍ഷങ്ങള്‍ക്കിപ്പുറം നന്ദിനി വീണ്ടും മലയാളത്തിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. ഇപ്പോഴും ഒരു മാറ്റവുമില്ലാതെ പഴയതു പോലെ തന്നെ എന്നതാും 40 വയസ്സുള്ള നന്ദിനി ഇതുവരെ വിവാഹം കഴിച്ചില്ലെന്നതും അവിശ്വസനീയമായിരുന്നു.

ഇപ്പോഴിതാ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. ജീവിതത്തില്‍ വലിയ ഉയര്‍ച്ചകള്‍ നേടി എങ്കില്‍ കൂടിയും വിവാഹമാണ് തന്റെ ഏറ്റവും വലിയ സ്വപ്നം. വിവാഹം കഴിക്കില്ലെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. വീട്ടില്‍ ആലോചനകള്‍ എല്ലാം തകൃതിയായി നടക്കുന്നുണ്ട്. എന്റെ അഭിരുചികള്‍ക്ക് പറ്റിയ ഒരാളെ ഉടന്‍ തന്നെ പങ്കാളി ആയി ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്. എന്തായാലും വിവാഹം ഇനി അധികം വൈകില്ല എന്നാണ് നന്ദിനി പറഞ്ഞത്.

Vijayasree Vijayasree :