നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നൈല ഉഷ. കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെയാണ് നൈല ഉഷ വെള്ളിത്തിരയിലെത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നൈല ഉഷയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നൈല ഉഷ നല്‍കിയ ഉത്തരങ്ങളാണ് ചര്‍ച്ചയാകുന്നത്. ചോദ്യങ്ങള്‍ ചോദിക്കാന്‍ നൈല ഉഷ തന്നെയാണ് ആവശ്യപ്പെട്ടത്. ഫെമിനിസ്റ്റാണോ എന്നായിരുന്നു ഒരു ചോദ്യം. നിങ്ങളും ഫെമിനിസ്റ്റിലല്ലേ, എല്ലാവരും തുല്യതയല്ലേ ആഗ്രഹിക്കുന്നത്, ഞാനും ഫെമിനിസ്റ്റാണ് എന്നാണ് നൈല ഉഷ മറുപടി പറഞ്ഞത്.
നടിയോ ആര്‍ജെയോ ആയിരുന്നില്ലെങ്കില്‍ എന്താകുമെന്നതിനും നൈല ഉഷ മറുപടി പറഞ്ഞു. കര്‍ക്കശക്കാരിയായ ഒരു അധ്യാപികയായിരിക്കും താന്‍ എന്നാണ് നൈല ഉഷ മറുപടി പറഞ്ഞത്. പൊറിഞ്ഞു മറിയം ജോസ് എന്ന സിനിമയിലെ പോലെ കഥാപാത്രം ഇനിയെന്ന് എന്ന ചോദ്യത്തിന് ഞാനും ആഗ്രഹിക്കുന്നുവെന്നായിരുന്നു മറുപടി. അടുത്ത സിനിമയേതെന്ന ചോദ്യത്തിന് പാപ്പന്‍ എന്ന് മറുപടിയും പറഞ്ഞു.
നൈല ഉഷ മമ്മൂട്ടി ചിത്രമായ കുഞ്ഞനന്തന്റെ കടയിലൂടെ 2013ലാണ് വെള്ളിത്തിരിയെലത്തിയത്. അതേവര്‍ഷം തന്നെ പുണ്യാളന്‍ അഗര്‍ബത്തീസിലും നായികയായി. നൈല ഉഷയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. റേഡിയോ ജോക്കി കൂടിയാണ് നൈല ഉഷ.