നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് നദിയ മൊയ്തു. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരത്തിനിന്നും ആരാധകര്‍ ഏറെയാണ്. മലയാളത്തിനൊപ്പം തന്നെ തമിഴിലിലും നായികയായതോടെ തെന്നിന്ത്യയിലൊട്ടാകെ മുന്‍നിര നായികമാരില്‍ ഒരാളാകാന്‍ താരത്തിനായി.
ഇപ്പോഴിതാ വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് താരം, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്നെ ചിരിപ്പിക്കാന്‍ സാധിക്കുന്ന മനുഷ്യന്…, ഹാപ്പി ആനിവേര്‍സറി. ഒരുമിച്ചുള്ള, അത്താഴം കഴിഞ്ഞുള്ള നടത്തങ്ങള്‍ ഇനിയും ഒരുപാട് ഉണ്ടാവട്ടെ എന്ന് ആശിക്കുന്നുവെന്ന് നദിയ മൊയ്തു കുറിച്ചു.
സമൂഹമാധ്യമങ്ങളില്‍ നദിയ മൊയ്തു സജീവമായത്. ലോക്ക്ഡൗണ്‍ കാലത്ത് തന്റെ പാചകപരീക്ഷണങ്ങളും വിശേഷങ്ങളുമെല്ലാം നദിയ പങ്കുവെയ്ക്കാറുണ്ട്. 1984ല്‍ ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് നദിയ മൊയ്തു.
ലോക്ക്ഡൗണ്‍ നാളില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയ നാദിയ പഴയ കാല ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത് പതിവാണ്.1988 ല്‍ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തില്‍ ഒതുങ്ങികൂടിയ നദിയ പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ രണ്ടാം വരവ്.
നീരാളി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മലയാളത്തിലും ഒരിടവേളയ്ക്കു ശേഷം നദിയ അഭിനയിച്ചിരുന്നു. ശിരീഷ് ഗോഡ്ബോലെയാണ് നദിയയുടെ ഭര്‍ത്താവ്.സനം,ജന എന്നിങ്ങനെ രണ്ടു പെണ്‍കുട്ടികളാണ് ഉള്ളത് ഏറെനാള്‍ അമേരിക്കയിലും യുകെയിലുമൊക്കെയായിരുന്ന നദിയ ഇപ്പോള്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലാണ് താമസിക്കുന്നത്.
