മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതനാണ് നാദിര്‍ഷ. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകര്‍ ഏറെയാണ്. മിമിക്രിയിലൂടെ സിനിമയിലെത്തിയ നാദിര്‍ഷ, കൊച്ചിന്‍ കലാഭവനിലൂടെയാണ് ഉയര്‍ന്നു വരുന്നത്. ആദ്യം അഭിനേതാവായും പിന്നീട് ഗായകനും സംവിധായകനായുമെല്ലാം പ്രേക്ഷകരെ കയ്യിലെട്ുക്കാന്‍ നാദിര്‍ഷയക്കായി.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നാദിര്‍ഷയുടെ ഒരു പഴയ അഭിമുഖമാണ്. അഭിനയം സ്വപ്നം കണ്ട നാദിര്‍ഷയ്ക്ക് സിനിമയില്‍ തിളങ്ങാന്‍ കഴിയാത്തതിനെ കുറിച്ചാണ് നടന്‍ പറയുന്നത്. ഒരു സംവിധായകന് തന്നോടുളള ശത്രുതയാണ് ഇതിന് കാരണമെന്നാണ് നടന്‍ പറയുന്നത്. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവെയാണ് നാദിര്‍ഷ സിനിമയിലുള്ള ആ ശത്രുതയെ കുറിച്ച് പറഞ്ഞത്.
സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ചാന്‍സ് ചോദിച്ചിട്ടുണ്ട്. അന്ന് ഒരു സംവിധായകന്‍ എന്നോട് പറഞ്ഞു, ”നീ അഭിനയിക്കില്ല, ക്യാമറയുടെ മുന്നില്‍ കൂടി ഒരിക്കലും പാസ് പോലും ചെയ്യിപ്പിക്കില്ലെന്നും മറ്റൊരു സിനിമയിലും ചാന്‍സും ലഭിക്കില്ലെന്നും സംവിധായകന്‍ പറഞ്ഞതായി നാദിര്‍ഷ പറയുന്നു. ആ സംവിധായകന് തന്നോട് ദേഷ്യം തോന്നാനുള്ള കാരണവും നാദിര്‍ഷ പറഞ്ഞു. ഒരു ഗര്‍ഫ് ഷോയ്ക്ക് ആദ്ദേഹം തന്നെ വിളിച്ചിരുന്നു. എന്നാല്‍ അതിന് ഞാന്‍ പോയില്ല.
ആ ഷോയ്ക്ക് പോയിരുന്നെങ്കില്‍ നല്ലരീതിയില്‍ മടങ്ങി എത്തില്ലായിരുന്നുവെന്നും താരം പറയുന്നു. ആ ഷോയ്ക്കായി പോകുന്നവരുടെ ലിസ്റ്റ് കണ്ടപ്പോഴാണ് അത് വേണ്ടെന്ന് വച്ചത്. അന്നും ഇന്നും പരിപാടിക്ക് പോകുന്നതിന് മുന്‍പ് തന്നോടൊപ്പം വരുന്ന ആളുകളെ കുറിച്ച് ഞാന്‍ ചോദിക്കും. അതായിരിക്കും തന്റെ ആദ്യ ചോദ്യം. ആ ലിസ്റ്റ് കാണുമ്പോള്‍ തന്നെ താന്‍ തന്റെ തീരുമാനം പറയും. കാരണം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജനങ്ങളില്‍ ഉണ്ടാക്കിയെടുത്തൊരു വിശ്വസമുണ്ട്. ശരിക്കും സ്റ്റേജ് ഷോ മാത്രം ചെയ്ത ജീവിച്ചിരുന്ന ആളല്ലേ ഞാന്‍. ചില പരിപാടിയ്ക്ക് പോയി കഴിഞ്ഞാല്‍ അതും കൂടി നഷ്ടപ്പെടും ജനങ്ങള്‍ക്ക് തന്നിലുള്ള വിശ്വാസം വരെ നഷ്ടപ്പെടുമെന്നാണ് നാദിര്‍ഷ പറയുന്നത്.
ദിലീപിന്റെ സംവിധാന മോഹത്തെ കുറിച്ചും നാദിര്‍ഷ അഭിമുഖത്തില്‍ പറയുന്നു. സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ആളാണ് ദിലീപ്. 99 ശതമാനം ആളുകളുടേയും മനസ്സില്‍ സിനിമയില്‍ അഭിനയിക്കണമെന്നുള്ള മോഹമുണ്ട്. അങ്ങനെ അഭിനയിക്കേണ്ട എന്ന് പറയുന്നവരുടെ മനസ്സിലും സിനിമ ഉണ്ടാകും. തിരക്ക് പിടിച്ച ഒരു നടനായി മാറിയിരുന്നെങ്കില്‍ സിനിമാ സംവിധാനത്തെ കുറിച്ച് ആലോചിക്കില്ലായിരുന്നെന്നും നാദിര്‍ഷ പറയുന്നു.
അതേസമയം,തന്റെ വിവാഹത്തിന്റെ തീയതി മറന്നിട്ട് പ്രോഗ്രാം ബുക്ക് ചെയ്തതിനെ കുറിച്ചും നാദിര്‍ഷ പറഞ്ഞിരുന്നു. കല്യാണത്തിന്റെ ഡേറ്റ് മറന്ന് പോയിട്ട് അന്ന് പ്രോഗ്രാം പിടിച്ച ആളാണ് താന്‍. ഒരു ഏപ്രില്‍ പന്ത്രണ്ടിനായിരുന്നു വിവാഹം. ആരോ ഒരാള്‍ പ്രോഗ്രാം ബുക്ക് ചെയ്യാന്‍ വന്നു. അന്നൊരു ഈസ്റ്റര്‍ ഞായറാഴ്ച കൂടിയാണ്. ഡേറ്റ് ഒക്കെ കൊടുത്ത്, അവരത് എഗ്രിമെന്റ് ഒക്കെ സൈന്‍ ചെയ്തു. പക്ഷേ ഏപ്രില്‍ പന്ത്രണ്ടിന് എന്തൊ ഒരു പ്രോഗ്രാം ഞാന്‍ സൈന്‍ ചെയ്തിട്ടുണ്ടല്ലോ എന്ന തോന്നല്‍ വരുന്നുണ്ട്. അങ്ങനെ ഏപ്രില്‍ പന്ത്രണ്ടിന് നമ്മള്‍ എവിടെങ്കിലും പ്രോഗ്രാം കൊടുത്തിട്ടുണ്ടോന്ന് ഞാനെന്റെ അനിയനെ വിളിച്ച് ചോദിച്ചു.
ഇക്കാ എന്താണ് തമാശ പറയുകയാണോന്ന് അവന്‍ ചോദിച്ചപ്പോള്‍ പ്രോഗ്രാം ഉണ്ടെങ്കില്‍ നീ പറയ്. ഞാനിവിടെ എഗ്രിമെന്റ് സൈന്‍ ചെയ്യുകയാണെന്ന് പറഞ്ഞു. തമാശയാണോ കാര്യമാണോന്ന് അവന്‍ വീണ്ടും ചോദിച്ചു. അല്ലെന്ന് പറഞ്ഞപ്പോള്‍ ഇക്കാക്കയുടെ കല്യാണമല്ലേ പന്ത്രണ്ടാം തീയ്യതിയെന്ന് ചോദിച്ച്. അന്നേരമാണ് അതോര്‍മ്മിച്ചത്. അവിടെ കരാര്‍ ഒപ്പിടുകയും ചെയ്തു. പിന്നാലെ അവരില്‍ ഒരാളെ പുറത്തേക്ക് വിളിപ്പിച്ചു. ഒരു കുഴപ്പമുണ്ട്, ഏപ്രില്‍ പന്ത്രണ്ടിന് പറ്റില്ല. ഒരു കല്യാണമുണ്ട്. ഏയ് അതൊന്നും പറഞ്ഞാല്‍ പറ്റില്ലെന്നായി അവര്‍. കല്യാണത്തിന് ആരെങ്കിലുമൊക്കെ പോയാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ ഈ കല്യാണത്തിന് ഞാന്‍ തന്നെ പോവണം. ഇത് എന്റേതാണെന്ന് പറഞ്ഞു. അങ്ങനെ അവരുമായി സംസാരിച്ച് ഡേറ്റ് മാറ്റി എന്നും നാദിര്‍ഷ പറഞ്ഞു.