വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ ഈശോയുടെ പുതിയ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു!, ‘നോട്ട് ഫ്രം ബൈബിള്‍’ ഒഴിവാക്കി

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് നാദിര്‍ഷയുടെ പുതിയ ചിത്രം ഈശോ. മതവികാരത്തെ വൃണംപ്പെടുത്തുന്നു എന്നാരോപിച്ച് വൈദികന്മാരടക്കമുള്ളവര്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനിടെ ഈശോയുടെ പുതിയ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്.

ജയസൂര്യ, നാദിര്‍ഷ തുടങ്ങിയവര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കോരി ചൊരിയുന്ന മഴയുള്ള രാത്രിയില്‍ ഹൂഡ് അണിഞ്ഞ് നില്‍ക്കുന്ന ജയസൂര്യയും തൊട്ടുപിറകിലായി ജാഫര്‍ ഇടുക്കിയുമാണ് പോസ്റ്ററില്‍ ഉള്ളത്. ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ് ലൈന്‍ ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഈശോ എന്ന പേര് മാറ്റണം എന്ന ആരോപണവുമായി ക്രിസ്തീയ സംഘടനകള്‍ എത്തിയിരുന്നു. ക്രിസ്തീയ മതവിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ പേരെന്നാണ് സംഘടനകളുടെ വാദം. എന്നാല്‍ നിലവില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തിന്റെ പേരില്‍ സിനിമകളുടെ പേര് മാറ്റില്ലെന്ന് നാദിര്‍ഷ വ്യക്തമാക്കി.

താന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല. ഇത് വെറും കഥാപാത്രത്തിന്റെ പേര് മാത്രമാണ്. അതിനാല്‍ ക്രിസ്ത്യന്‍ സമുദായത്തിലെ തന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് വിഷമം ഉണ്ടാക്കിയതിനാല്‍ മാത്രം ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ് ലൈന്‍ മാത്രം മാറ്റുകയാണെന്നും നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Vijayasree Vijayasree :