നിരവധി ആരാധകരുള്ള ബോളിവുഡ് ഗാന രചയിതാവാണ് രാഹുല്‍ ജെയ്ന്‍. ഇപ്പോഴിതാ രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് വനിത ഗാനരചയിതാവ്. തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് രണ്ട് തവണ ഗര്‍ഭിണിയാക്കിയ ശേഷം ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് കാട്ടിയാണ് സംഗീത സംവിധായകനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
36 കാരിയായ യുവതിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ രാഹുല്‍ ജെയിന്‍ വിവാഹവാഗ്ദാനം നല്‍കിതുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് രണ്ട് തവണ ഗര്‍ഭിണിയാക്കിയതായും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതായും മൂന്നാം തവണ ഗര്‍ഭിണിയായപ്പോള്‍ താന്‍ ഗര്‍ഭച്ഛിദ്രത്തിന് തയ്യാറായില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.
പരാതിക്കാരിയായ യുവതി നിരവധി സിനിമകള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും പാട്ടെഴുതിയിട്ടുണ്ട്. എന്നാല്‍ കുഞ്ഞിനെ സ്വീകരിക്കാന്‍ ജെയിന്‍ തയ്യാറായില്ലെന്നും യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടതായും പൊലീസ് പറയുന്നു. പൊലീസ് പറയുന്നതിങ്ങനെ:
2018ലാണ് യുവതി ഭര്‍ത്താവിനും കുഞ്ഞിനൊപ്പം മുംബൈയിലെത്തിയത്. ഈ വര്‍ഷം മാര്‍ച്ചിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.
രണ്ട്് പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം 2016ലാണ് ജെയിനിനെ യുവതി ആദ്യം കാണുന്നത്. യുവതിയും ഭര്‍ത്താവുമായി നല്ല ബന്ധമല്ലെന്നറിഞ്ഞ ജെയിന്‍ ഈ അവസരം മുതലെടുത്ത് ബന്ധം സ്ഥാപിച്ചു.
2019ല്‍ യുവതി ഭര്‍ത്താവില്‍ നിന്ന് വിവാഹമോനം നേടുകയും ജെയിനിനുമൊപ്പം താമസിക്കുകയുമായിരുന്നു. കുഞ്ഞ് പിറന്നിട്ടും വിവാഹം കഴിക്കാന്‍ ജെയ്ന്‍ തയ്യാറായില്ലെന്നും വീട്ടില്‍ നിന്ന് നിര്‍ബന്ധിച്ച് തന്നെയും മകനെയും ഇറക്കിവിട്ടെന്നും യുവതി പറയുന്നു. ഇതിന് പിന്നാലെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ യുവതിയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.