മുരുകന്‍ കാട്ടക്കടയുടെ പേരിനൊപ്പം ജാതിപ്പേരും ചേര്‍ത്ത് മലയാളം മിഷന്‍; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കഴിഞ്ഞ ദിവസമാണ് സാംസ്‌കാരിക വകുപ്പിന് കീഴില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ ഡയറക്ടറായി കവി മുരുകന്‍ കാട്ടാക്കട ചുമതലയേറ്റത്. ഇപ്പോഴിതാ മലയാളം മിഷന്‍ പുറത്തിറക്കിയ ആശംസകാര്‍ഡില്‍ മുരുകന്‍ കാട്ടാക്കടയുടെ പേരിനൊപ്പം ജാതിപേര് ചേര്‍ത്തത് വിവാദത്തിലായിരിക്കുകയാണ്.

മലയാളം മിഷന്‍ സോഷ്യല്‍മീഡിയ പേജില്‍ പങ്കുവെച്ച ആശംസ കാര്‍ഡിലാണ് ആര്‍ മുരുകന്‍ നായര്‍ എന്ന് എഴുതിയിരിക്കുന്നത്. ഒപ്പം മുരുകന്‍ കാട്ടാക്കട എന്ന പേര് ബ്രാക്കറ്റിലും ഉപയോഗിച്ചിരിക്കുന്നു. പോസ്റ്റര്‍ പുറത്തു വന്നതിനു പിന്നാലെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധവും തുടങ്ങി.

ഇതോടെ മലയാളം മിഷന്‍ പോസ്റ്റര്‍ പിന്‍വലിക്കുകും പകരം ‘നായര്‍’ ഒഴിവാക്കി മുരുകന്‍ കാട്ടാക്കട എന്ന് മാത്രമാക്കി പുതിയ ആശംസ കാര്‍ഡ് പങ്കുവെയ്ക്കുകയും ചെയ്തു. ജാതിയുടെ അടിസ്ഥാനത്തില്‍ അറിയപ്പെടാന്‍ താത്പര്യമില്ലെന്ന് വിവിധ അഭിമുഖങ്ങളില്‍ മുരുകന്‍ കാട്ടാക്കട വ്യക്തമാക്കിയിട്ടുള്ളതാണ്.

Vijayasree Vijayasree :