പതിവില്‍ നിന്നും ചെറിയ വ്യത്യാസങ്ങളൊക്കെ മൗനരാഗം സീരിയലില്‍ സംഭവിച്ചിരിക്കുകയാണ്. ചിത്രസേനന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് കിരണ്‍. ഇന്നലത്തെ എപ്പിസോഡ് മുതല്‍ കിരണില്‍ സംശയം ജനിച്ചിരിക്കുകയാണ്. ബൈജു വരുന്ന സമയത്ത് മൊബൈലില്‍ ഫോട്ടോ എടുത്ത് വീണ്ടും നോക്കുന്നതും ബൈജുവിനോട് സംശയം പ്രകടിപ്പിക്കുന്നതുമൊക്കെ നമ്മളെല്ലാവരും കണ്ടതാണ്.
ഇന്നത്തേതില്‍ ഈ സംശയത്തെ ബലപ്പെടുത്തുന്ന ചില സംസാരങ്ങളൊക്കെ കിരണ്‍ കേള്‍ക്കുന്നുണ്ട്. സി എസിന്റെ വീട്ടിലേക്ക് പോയപ്പോള്‍ അയാളെ കണ്ടെന്നും.. വേഷം കെട്ടി വന്നത് സി എസ് ആയിരിക്കുന്നുമൊക്കെ രാഹുല്‍ ഉറപ്പിച്ച് തന്നെ പറയുന്നുണ്ട്. ഇതൊക്കെ കേള്‍ക്കുമ്പോള്‍.. കിരണിന് എന്തായാലും മനസ്സിലായിട്ടുണ്ടാകും തന്റെ വീടുമായി അയാള്‍ക്ക് എന്തോ വലിയ ബന്ധമുണ്ടെന്ന്…
ആ ബന്ധത്തിന് പിന്നിലെ വന്‍ രഹസ്യം പുറത്തറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് കിരണ്‍. എന്തുകൊണ്ടും വളരെ പെട്ടെന്ന് തന്നെ സി എസിന്റെ ജീവിതത്തില്‍ തനിക്കും സോണിയ്ക്കും ഉള്ള പങ്ക് കിരണ്‍ മനസ്സിലാക്കട്ടെ…
ഇത് കൂടാതെ, അച്ഛനാണോ അതെന്ന് എന്ന രീതിയില്‍ സംശയം കൂട്ടുന്ന ചില സംസാരവും കേള്‍ക്കുന്നുണ്ട്. രാഹുല്‍ പറയുന്നുണ്ട്. ‘ആ കമ്പനിയുടെ പേരില്‍ തന്നെ സംശയം ഒളിഞ്ഞു കിടപ്പുണ്ട്. സോനിറെയ്ന്‍ കമ്പനി. അത്, സോണിയുടെയും കിരണിന്റെയും പേരുകള്‍ തമ്മില്‍ ഒന്നിച്ചല്ലേ.. ഇട്ടേക്കുന്നത്.’ ഇങ്ങനെ രാഹുല്‍ തന്റെ സംശയങ്ങള്‍ നിരത്തുമ്പോള്‍ രാഹുലിന്റെ ടെന്‍ഷന്‍ പിന്നെയും പോട്ടെന്നു വെക്കാം.. എന്നാല്‍, അതിലും പരിഭവത്തിലാണ് ശാരി.. രൂപയും കിരണുംകൂടി ഇവിടെ നിന്നും അടിച്ചിറക്കുമോ?? എന്ന പേടിയായിരിക്കും അവര്‍ക്കല്ലേ…
പിന്നെ, രാഹുലിന് ഇത് കിട്ടാനുള്ളത് തന്നെയാണ്.. രൂപയെയും കിരണിനെയുമൊക്കെ അത്രയ്ക്ക് ദ്രോഹിച്ചിട്ടുള്ളതല്ലേ.. എല്ലാവരെയും ചതിച്ച് പലതും തട്ടി എടുക്കുമ്പോള്‍ ഒരിക്കല്‍ ഇതിന്റെയൊക്കെ പ്രതിഫലം താനും അനുഭവിക്കുമെന്ന് ഒന്ന് ഓര്‍ത്തിരുന്നെങ്കില്‍ നല്ലതായിരിക്കുമായിരുന്നു. എന്നാലിപ്പോള്‍, ഇത്രയ്ക്ക് പേടിക്കേണ്ടിയും വരില്ലായിരുന്നു.
സി എസിനെ എങ്ങനെയും ഈ രൂപത്തില്‍ കൈയ്യോടെ പൊക്കി വീട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കിരണ്‍. ഇതിനു വേണ്ടി ഇന്ന് സി എസിന്റെ അടുക്കല്‍ കിരണ്‍ പോകുന്നുണ്ട്, മാത്രവുമല്ല. വീട്ടിലേക്ക് ക്ഷണിക്കുന്നുണ്ട്.. എങ്ങനെയും ഒഴിഞ്ഞു മാറും എന്നൊരു ഉറപ്പുള്ളതുകൊണ്ടു തന്നെ, കാറയച്ച് അതില്‍ വീട്ടിലേക്ക് കൊണ്ട് പോകാനുള്ള പരിപാടിയിലാണ്.. ഇത് നടക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന തന്നെ കാണാം..
രാഹുല്‍ എന്ന കൊടുംക്രൂരന്‍ കാരണം, ഒരു അച്ഛന്റെ സ്‌നേഹവും ലാളനയും ആണ് ആമകള്‍ക്ക് നഷ്ടപ്പെട്ടത് എത്രയും പെട്ടെന്ന് ആ സ്‌നേഹം തിരിച്ചു കിട്ടട്ടെ, ഈ അച്ഛനും മക്കളും ഒന്നിക്കുന്നതോടുകൂടി കിരണുംകല്യാണിയും തമ്മിലുള്ള വിവാഹത്തിന്റെ കാര്യത്തിലും എങ്ങനെയെങ്കിലും ഒരു തീരുമാനം ഉണ്ടായിരുന്നെങ്കില്‍ കുറച്ചും കൂടെ നല്ലതായിരിക്കുമായിരുന്നു.
എന്തായാലും അങ്ങനെയൊക്കെ സംഭവിക്കും, പക്ഷെ എപ്പോഴായിരിക്കും എന്ന കാര്യത്തിന് ഇതുവരെയും നമുക്ക് ഉറപ്പൊന്നും കൊടുക്കാന്‍ കഴിയില്ല… മറ്റൊന്നും കൊണ്ടല്ല അണിയറപ്രവര്‍ത്തകര്‍ സീരിയല്‍ വലിച്ചിഴച്ചാണ് കൊണ്ട് പോകുന്നത്. പതിവിലും വിപരീതമായി എന്തെങ്കിലും ഉടന്‍ സംഭവിച്ച് ലാഗില്ലാതെ കൊണ്ട് പോയിരുന്നെങ്കില്‍, ഇതിലും ഹിറ്റാകാനുമായിരുന്നു മൗനരാഗം.