മോഹന്‍ലാലിനെ കാണാന്‍ ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ തടിച്ച് കൂടി ആരാധകര്‍, വൈറലായി വീഡിയോ

പ്രമുഖ വ്യവസായി ആയ രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മോഹന്‍ലാലും ഭാര്യ സുചിത്രയും എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇന്ന് ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ഇപ്പോഴിതാ താരത്തെ കാണാന്‍ അമ്പലത്തില്‍ ആരാധകര്‍ തടിച്ചുകൂടിയ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബിന്റെ ഔദ്യോഗിക പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വിവാഹം കഴിഞ്ഞ നവദമ്പതികള്‍ അടക്കം നിരവധി പേരാണ് മോഹന്‍ലാലിനെ കാണുന്നതിന് അമ്പലത്തിലെത്തിയത്. രവി പിള്ളയുടെ മകന്‍ ഗണേഷിനും വധു അഞ്ജനക്കും ആശംസകള്‍ നേരാന്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും നേരിട്ടെത്തുകയായിരുന്നു. മോഹന്‍ലാല്‍ അതിരാവിലെ തന്നെ എത്തി ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.

അതേസമയം, മോഹന്‍ലാലിനെതിരെ വിമര്‍ശനങ്ങളുമായും നിരവധി പേര്‍ എത്തിയിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത ചിത്രങ്ങള്‍ മോഹന്‍ലാല്‍ പങ്കുവെച്ചതോടെയാണ് വിമര്‍ശകര്‍ രംഗത്തെത്തിയത്. മാസ്‌ക് ധരിച്ചില്ല, കോവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ല എന്നായിരുന്നു വിമര്‍ശനം.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സംവിധായകന്‍ ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. നടന്‍ മോഹന്‍ലാലാണ് തന്റെ സമൂഹമാധ്യമത്തിലൂടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നത് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഒക്ടോബറില്‍ ആരംഭിക്കും.

Vijayasree Vijayasree :