ഒടുവില്‍ വെല്ലുവിളി ഏറ്റെടുത്ത് മോഹന്‍ലാല്‍; ‘ദി കശ്മീര്‍ ഫയല്‍സ്’ മോഹന്‍ലാന്റെ ഉടമസ്ഥതയിലുള്ള തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും

കശ്മീര്‍ പണ്ഡിറ്റുകളുടെ ദുരിതകഥ പറയുന്ന ‘ദി കശ്മീര്‍ ഫയല്‍സ്’ രാഷ്ട്രീയത്തിലും സിനിമയിലുമെല്ലാം ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഒട്ടു മിക്ക എല്ലാ പ്ലാറ്റ്ഫോമിലും മികച്ച റേറ്റിംഗ് വന്ന ചിത്രം തുടക്കത്തില്‍ കേരളത്തില്‍ ആകെ ഉണ്ടായിരുന്നത് രണ്ടു തീയേറ്ററുകളില്‍ മാത്രമായിരുന്നു.

ചിത്രം രാജ്യത്ത് ഉടനീളം പ്രേക്ഷകര്‍ ഏറ്റെടുത്തതിനു പിന്നാലെ കേരളത്തിലും കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. നടന്‍ മോഹന്‍ലാലിന്റെ തിയേറ്ററുകള്‍ വഴിയും ചിത്രം പ്രദര്‍ശനത്തിനെത്തിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയ ഉന്നയിച്ചിരുന്നു. സ്വന്തമായുള്ള തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന രീതിയില്‍ വെല്ലുവിളികളും ഉണ്ടായി.

അതിനു പിന്നാലെ മോഹന്‍ലാന്റെ ഉടമസ്ഥതയിലുള്ള തീയേറ്ററുകളില്‍ ‘ദി കശ്മീര്‍ ഫയല്‍സ്’ പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഇതടക്കം 15 തിയേറ്ററുകളിലാണ് ചിത്രം എത്തുന്നത്. കോഴിക്കോട് ആശീര്‍വാദ്, തൊടുപുഴ ആശീര്‍വാദ് ,ഹരിപ്പാട് ലാല്‍ സിനിപ്ലക്സ് തീയേറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക. സിനിമയ്ക്ക് അനുകൂലമായി കേരളത്തില്‍ വലിയ പ്രചാരണം ഉണ്ടായി.

സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒരു ഷോയ്ക്ക് പോലും ഒരു സീറ്റ് പോലും ഒഴിഞ്ഞു കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക, സുഹൃത്തുക്കള്‍ക്ക് ടിക്കറ്റ് സ്പോണ്‍സര്‍ ചെയ്തു കൊടുക്കുക, സോഷ്യല്‍ മീഡിയയില്‍ കശ്മീര്‍ ഫയല്‍സ് ചര്‍ച്ച സജീവമായി നിലനിര്‍ത്തുക എന്നീ നിലപാടുകളുമായി യുവാക്കളും രംഗത്തുവന്നിരുന്നു. മലയാളിയും വോളിവുഡ് നിര്‍മ്മാതാവുമായ ശ്രീകാന്ത് ഭാസിയുടെ ഉടമസ്ഥതയിലുള്ള കാര്‍ണിവല്‍ ഗ്രൂപ്പിന്റെ തീയേറ്ററുകളിലും ‘ദി കശ്മീര്‍ ഫയല്‍സ്’ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Vijayasree Vijayasree :