കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിനെ നേരില്‍ കാണണമെന്ന് പറഞ്ഞ് കരയുന്ന രുക്മിണി അമ്മയുടെ വീഡിയോ വൈറലായത്. ഇത് മോഹന്‍ലാലിന്റെ ഫാന്‍സ് പേജുകളിലടക്കം വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ രുക്മിണി അമ്മയെ തേടി മോഹന്‍ലാലിന്റെ വിഡിയോ കോള്‍ എത്തിയിരിക്കുകയാണ്. കോവിഡ് കാലമായതിനാല്‍ നേരിട്ട് കാണാനുള്ള പരിമിതികള്‍ രുക്മണിയമ്മയോട് പറഞ്ഞ താരം കോളിനൊടുവില്‍ അമ്മയ്‌ക്കൊരു ഉമ്മയും കൊടുത്തു.
എന്തായിരുന്നു വലിയ കരച്ചിലൊക്കെ എന്നു പറഞ്ഞാണ് മോഹന്‍ലാല്‍ സംസാരം ആരംഭിച്ചത്. കോവിഡ് കാലത്തെ പരിമിതികള്‍ അദ്ദേഹം രുക്മിണിയമ്മയ്ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. കോവിഡിനു ശേഷം അമ്മയെ നേരില്‍ കാണാമെന്ന് ഉറപ്പും കൊടുത്തു.
അമ്മയോടു പ്രായവും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ താരം നേരില്‍ വരുമ്പോള്‍ എന്തു തരുമെന്നും അദ്ദേഹം ചോദിച്ചു. അമ്മയുടെ ആഗ്രഹം നടത്താനായി മുന്നിട്ടിറങ്ങിയത് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ്.