പൊതിച്ചോര്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. അത് എന്നും ഒരു വികാരം തന്നെയാണ്. ഇപ്പോഴിതാ നാടന്‍ വിഭവങ്ങള്‍ നിറഞ്ഞ പൊതിച്ചോര്‍ കൊതിയോടെ കഴിക്കുന്ന മോഹന്‍ ലാലിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഉച്ചയ്ക്ക് ഊണായാണ് പൊതിച്ചോറെത്തിയത്.
ഇലയില്‍ പൊതിഞ്ഞ ചോറിനൊപ്പം ചമ്മന്തിയും ഓംലെറ്റും മീന്‍ പൊരിച്ചതും അച്ചാറുമൊക്കെ ഉണ്ട്. സുഹൃത്ത് സമീര്‍ ഹംസയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.
കഴിഞ്ഞ ദിവസം ‘എന്‍ജോയ് എന്‍ജാമി’ എന്ന ഗാനത്തിന് താളം പിടിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ വൈറലായിരുന്നു.
‘കഹോണ്‍’ ഡ്രം എന്ന സംഗീതോപകരണത്തില്‍ ആണ് മോഹന്‍ലാല്‍ താളം പിടിക്കുന്നത്. മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം 12ത് മാന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയ ശേഷം സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുന്ന സമയത്തെ വീഡിയോയാണ് ഇത്. മോഹന്‍ലാലിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് വീഡിയോ വൈറലാകുന്നത്.
നിരവധിപേര്‍ ആണ് വീഡിയോക്ക് കമന്റുമായി എത്തിയിരിക്കുന്നത്. കോടികള്‍ ഇന്‍ഡസ്ട്രിയില്‍ ഇട്ടിട്ട് ഒരു ടെന്‍ഷനും ഇല്ലാതെ കൊട്ടിക്കളിക്കുകയാണ് എന്നൊക്കെയാണ് ചില ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ പൃഥ്വിരാജിനെ അനുകരിക്കുകയാണോ ലാലേട്ടാ എന്നും ചോദിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കഹോണില്‍ ”മാനികെ മാഹേ ഹിതേ’എന്ന ഹിറ്റ് ഗാനത്തിന് താളം പിടിക്കുന്ന പൃഥ്വിരാജിന്റെ വീഡിയോ വൈറലായിരുന്നു. അതാണ് ആരാധകരുടെ ചോദ്യത്തിനു പിന്നില്‍. ”മാനികെ മാഹേ ഹിതേ” എന്ന ഗാനത്തിനാണ് പൃഥ്വി താളം പിടിച്ചത്. ദൃശ്യം 2’നു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന സിനിമയാണ് ’12ത് മാന്‍’. ഉണ്ണി മുകുന്ദന്‍, ഷൈന്‍ ടോം ചാക്കോ, അതിഥി രവി, ലിയോണ ലിഷോയ്, അനുശ്രീ, വീണ നന്ദകുമാര്‍, പതിനെട്ടാംപടി ഫെയിം ചന്തു നാഥ്, ശിവദ, പ്രിയങ്ക നായര്‍ സൈജു കുറുപ്പ്, ദൃശ്യം 2 ഫെയിം ശാന്തി പ്രിയ എന്നിവര്‍ ചിത്രത്തിലുണ്ട്.