മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബറോസി’ന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഇതിന്റെ ചിത്രീകരണം വൈകുന്നതിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍. കോവിഡ് രണ്ടാം തരംഗം വന്നതോടെയാണ് ബറോസിന്റെ ചിത്രീകരണം നിര്‍ത്തി വെച്ചത്.
മറ്റെല്ലാം സിനിമകളുടെയും ചിത്രീകരണം ആരംഭിച്ചിട്ടും ബറോസ് എന്തുകൊണ്ട് തുടങ്ങുന്നില്ല എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് ശിവന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 100-ല്‍ അധികം ആളുകളെ വെച്ചാണ് ഇനി ബറോസിലെ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടത്.
വിദേശ രാജ്യങ്ങളില്‍ നിന്നും അഭിനേതാക്കള്‍ എത്തേണ്ടതുണ്ട്. അതുകൊണ്ടു തന്നെ കുറച്ച് മാസങ്ങള്‍ കൂടി ചിത്രം നീണ്ടേക്കും എന്നാണ് സന്തോഷ് ശിവന്‍ പറയുന്നത്. പിരീഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ സ്പാനിഷ് താരങ്ങളായ പാസ്വേഗ, റാഫേല്‍ അമര്‍ഗോ എന്നീ താരങ്ങളും വേഷമിടും. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്.