മരക്കാറിനു ശേഷമുള്ള രണ്ടാമത്തെ വലിയ ഡീല്‍; ‘ആറാട്ട്’ സാറ്റ്‌ലൈറ്റ് കച്ചവടം ഉറപ്പിച്ചു; അതും വമ്പന്‍ തുകയ്ക്ക്

മലയാള സിനിമാ പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആറാട്ട്. ചിത്രം ഫെബ്രുവരി 10ന് പ്രേക്ഷകരിലേയ്ക്ക് എത്തുന്നുവെന്നാണ് വിവരം. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപത്രം നെയ്യാറ്റിന്‍കര ഗോപന്‍ ഇതിനോടകം തന്നെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ് പുറത്തു വരുന്നത്. 12കോടി രൂപയ്ക്ക് ഏഷ്യാനെറ്റുമായി ചിത്രം സാറ്റൈലെറ്റ് കച്ചവടം ഉറപ്പിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മരക്കാറിനു ശേഷമുളള രണ്ടാമത്തെ വലിയ ഡീലാണിത്.

ബി.ഉണ്ണികൃഷ്ണനാണ് 18 കോടി ബഡ്ജറ്റില്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ഉദയ് കൃഷ്ണ പുലിമുരുകന് ശേഷം മോഹന്‍ ലാലിനു വേണ്ടി തിരക്കഥയെഴുതുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255 എന്ന ഡയലോഗിലെ നമ്പറോടുകൂടിയ ബെന്‍സ് കാറാണ് ആറാട്ടിലെ മറ്റൊരും ഹൈലെറ്റ്.

നെയ്യാറ്റിന്‍ക്കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപന്‍ എന്നയാള്‍ എത്തുന്നതിനെ ചുറ്റിപറ്റിയുളള സംഭവവികാസങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. സ്വാസിക, മാളവിക, ജോണി ആന്റണി, നെടുമുടി വേണു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

Vijayasree Vijayasree :