എത്രയോ തവണ ഇനി ഞാന്‍ ഇങ്ങനെയാവില്ല എന്ന് ശപഥം ചെയ്തിട്ടുണ്ട്, മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടാവൂ ഇത്തരം ശപഥങ്ങള്‍; എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ല, തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും തമ്മിലുള്ള സൗഹൃദം ആരാധകര്‍ക്കിടയിലും വൈറലാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് മലയാളസിനിമയില്‍ 50 വര്‍ഷം പിന്നിട്ട മമ്മൂട്ടിയ്ക്ക് ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ശരീരം കാത്തുസൂക്ഷിക്കുന്നതില്‍ മമ്മൂട്ടി കാണിക്കുന്ന ജാഗ്രതയെ കുറിച്ചും അതിന് വേണ്ടി അദ്ദേഹം എടുക്കുന്ന ശ്രമങ്ങളെ കുറിച്ചും പറയുകയാണ് മോഹന്‍ലാല്‍.

മമ്മൂട്ടി അധികം കഴിക്കില്ല. ആരൊക്കെ, അവര്‍ എത്രയൊക്കെ പ്രിയപ്പെട്ടവരാവട്ടെ, ഏതൊക്കെ തരത്തില്‍ നിര്‍ബന്ധിച്ചാലും തന്റെ തീരുമാനത്തില്‍നിന്ന് മമ്മൂട്ടി പിന്മാറില്ല. എന്റെ സ്വഭാവം നേരെ മറിച്ചാണ്.

യാതൊരുവിധ നിയന്ത്രണങ്ങളും എനിക്ക് സ്ഥിരമായി കൊണ്ടുനടക്കാന്‍ സാധിക്കാറില്ല. സൗഹൃദങ്ങളുടെ, സഭയുടെ നിര്‍ബന്ധങ്ങള്‍ക്ക് നിരുപാധികം വഴങ്ങുന്നയാളാണ് ഞാന്‍. പ്രധാനമായും ഭക്ഷണത്തിന്റെ കാര്യത്തില്‍ എത്രയോ തവണ ഇനി ഞാന്‍ ഇങ്ങനെയാവില്ല എന്ന് ശപഥം ചെയ്തിട്ടുണ്ട്.

മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടാവൂ ഇത്തരം ശപഥങ്ങള്‍ക്ക് എന്നാണ് അനുഭവം. ഗായകന് ശബ്ദം എന്നതുപോലെ ഒരു നടന്റെ ഏറ്റവും വലിയ സ്വത്ത് സ്വന്തം ശരീരമാണ്. അതിനെ കാത്തുസൂക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ ധര്‍മ്മം. ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളോളം പാലിക്കുന്ന ഒരേയൊരാളെ മാത്രമേ താന്‍ കണ്ടിട്ടുണ്ടുള്ളൂ. അത് മമ്മൂട്ടിയാണ്.

Vijayasree Vijayasree :