മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. മോഹന്‍ലാലിന്റെ ഒരു പഴയകാല അഭിമുഖമാണ് വൈറലാകുന്നത്. നല്ല കാര്യങ്ങളും മോശം കാര്യങ്ങളെയും കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനു ആണ് ലാല്‍ മറുപടി നല്കുന്നത്. നല്ലതും മോശവുമായ കാര്യങ്ങള്‍ അനുഭവിച്ചറിയാന്‍ വിധിക്കപെട്ട ഒരാള്‍ ആണ് താന്‍ ഇവിടെ എന്ന് പറയേണ്ടി വരും.
അതിപ്പോള്‍ ചീത്ത എന്ന് പറയുന്ന കാര്യങ്ങളെ കുറിച്ച് നമ്മള്‍ ചിന്തിക്കാതെയും എല്ലാം നല്ല കാര്യങ്ങള്‍ ആണ് എന്ന് ചിന്തിക്കുകയും അത് ആഘോഷിക്കുകയും ചെയ്യുക. തന്റെ ജീവിതത്തില്‍ മോശം എന്ന് ഒരു കാര്യം ഇല്ല. നിങ്ങള്‍ക്ക് നല്ലത് എന്ന് തോന്നുന്ന കാര്യങ്ങള്‍ എനിക്ക് ചിലപ്പോള്‍ നല്ലതായി തോന്നാം, അപ്പോള്‍ മോശം എന്ന കാര്യങ്ങള്‍ ഇല്ലെന്നാണ് പറയാന്‍ ഉള്ളത്. പ്രകൃതിയില്‍ എല്ലാം നല്ലത് തന്നെയാണ് എന്ന് മോഹന്‍ലാല്‍ പറയുന്നു.
താങ്കള്‍ അല്‍പ്പം ഷൈ ആയ വ്യക്തിയാണോ എന്നും അവതാരകന്‍ ചോദിക്കുന്നു. നാണം ഇല്ലാത്തവന്‍ എന്ന് പറയുന്നതിലും നാണം ഉള്ളവന്‍ എന്ന് പറയുന്നതല്ലേ നല്ലത് എന്ന മറുപടിയാണ് താരം നല്‍കുന്നത്. ഒരു പരിചയം ഇല്ലാത്ത വേദിയില്‍, അല്ലെങ്കില്‍ പരിചയം ഇല്ലാത്ത മനുഷ്യരോട് നമുക്ക് മനസ്സ് തുറക്കാന്‍ ആകില്ലല്ലോ. നമുക്കും പലപ്പോഴും പലതിലും ഇറങ്ങി ചെല്ലാതിരിക്കാനുള്ള ഒരു ഷീല്‍ഡ് ആണ് ഈ ഷൈനെസ്സ് എന്ന് പറയുന്നത്.
ഉണ്ടോ എന്ന് ചോദിച്ചാല്‍ അത് ശരിയായിരിക്കാം. സിനിമ അഭിനയിക്കുമ്പോള്‍ ഷൈനെസ്സ് ഉള്ളതായി തോന്നുന്നില്ല. നിങ്ങള്‍ ആരാണ് എന്ന് ചോദിച്ചാല്‍ എന്ത് മറുപടി നല്‍കും എന്ന് ചോദിച്ചാല്‍ അതിനു ഒരു ഉത്തരം നല്‍കാന്‍ ആകില്ല. ഞാന്‍ ആരാണ് എന്ന് കണ്ടെത്തിയാല്‍ അത് വലിയ സംഭവം ആയി മാറില്ലേ എന്നും മോഹന്‍ലാല്‍ പറയുന്നു.