സഞ്ചാരി വിജയ്‌യുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മേഘ്‌ന രാജ്; വൈറലായി വാക്കുകള്‍

ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ സഞ്ചാരി വിജയ്‌യുടെ വിയോഗത്തിന്റെ ആഘാതത്തിലാണ് എല്ലാവരും. നിരവധി താരങ്ങള്‍ അദ്ദേഹത്തിന് അനുശോചനം അറിയിച്ച് എത്തിയത്. ഇപ്പോഴിതാ സഞ്ചാരി വിജയ്‌യുടെ മരണത്തില്‍ അനുശോചനം അറിയിച്ചിട്ടുള്ള മേഘ്‌ന രാജിന്റെ കുറിപ്പാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

ഒരു നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും നിങ്ങള്‍ എത്രമാത്രം മികച്ചവനായിരുന്നുവെന്ന് എപ്പോഴും ഓര്‍മിക്കപ്പെടും. ദൈവം ഇത് കഠിനമായ വഴിയിലാക്കിയെന്നും മേഘ്‌ന രാജ് എഴുതുന്നു. തന്റെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ മരിച്ചതിനെ തുടര്‍ന്ന് എഴുതിയ കുറിപ്പിന് സഞ്ചാരി വിജയ് സൂചിപ്പിച്ച കാര്യവും മേഘ്‌ന പങ്കുവയ്ക്കുന്നു.

ഞങ്ങള്‍ നിനക്കൊപ്പമുണ്ട്, ദൈവം നമുക്കൊപ്പവും എന്ന് സഞ്ചാരി വിജയ് എഴുതിയതാണ് മേഘ്‌ന രാജ് പങ്കുവെച്ചിരിക്കുന്നത്.നാന് അവനല്ല, അവള് എന്ന സിനിമയിലെ അഭിനയത്തിനാണ് സഞ്ചാരി വിജയ്ക്ക് മികച്ച നടനുള്ള സംസ്ഥാന- ദേശീയ അവാര്‍ഡുകള്‍ ലഭിക്കുന്നത്.ഒട്ടേറെ സിനിമകള്‍ സഞ്ചാരി വിജയ് നായകനായി റിലീസിന് കാത്തിരിക്കെയാണ് അകാല വിയോഗം.

കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. അപകടത്തില്‍ നടന്റെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. തലച്ചോറില്‍ രക്തം കട്ട പിടിച്ചിട്ടുള്ളതിനാല്‍ അടിയന്തരമായി ശസ്ത്രക്രിയ ചെയ്തു. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവില്‍ ബൈക്കില്‍ സഞ്ചരിക്കവേ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടം. സഞ്ചാരി വിജയ്ക്ക് അനുശോചനം അറിയിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തി.

സഞ്ചാരി വിജയ്യുടെ വിയോഗം തീര്‍ത്തും വേദന ഉളവാക്കുന്ന വാര്‍ത്തയാണ്. ലോക്ഡൗണിന് മുമ്പ് നടനെ കണ്ടിരുന്നതായും നടന്‍ കിച്ച സുദീപ് ട്വീറ്റ് ചെയ്തു. റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളെ കുറിച്ചുള്ള ആവേശത്തില്‍ ആയിരുന്നു നടനെന്നും കിച്ച സുദീപ് കുറിച്ചു. നാനു അവനല്ല അവളു എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ താരമാണ് സഞ്ചാരി വിജയ്. ചിത്രത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. ആടകുണ്ടു ലേകാകില്ല, മെലൊബ്ബ മായാവി എന്നീ രണ്ട് ചിത്രങ്ങളാണ് സഞ്ചാരി വിജയ്യുടെതായി ഒരുങ്ങുന്നത്. രണ്ട് ചിത്രങ്ങളും പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. 2020ല്‍ പുറത്തിറങ്ങിയ ആക്ട് 1978 ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Vijayasree Vijayasree :