മമ്മൂട്ടി, ദിലീപ്, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായി മാറിയ ചിത്രമാണ് മേഘം. ഈ ചിത്രത്തിലൂടെ പ്രിയദര്‍ശന്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ പ്രിയ ഗില്‍ എന്ന നടി ഇന്നും മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. മേഘം എന്ന ഒറ്റ മലയാളം ചിത്രത്തില്‍ മാത്രമേ പ്രിയ അഭിനയിച്ചിരുന്നുള്ളൂ എങ്കിലും പ്രേക്ഷകര്‍ ഇന്നും നടിയെ ഓര്‍ത്തിരിക്കുന്നുണ്ട്.
തൊണ്ണൂറുകളില്‍ ബോളിവുഡിലെ സ്ഥിരം നായികയായിരുന്നു പ്രിയ. പഞ്ചാബില്‍ നിന്നെത്തിയ നടിയാണ് പ്രിയ ഗില്‍. തമിഴ് മലയാളം തെലുങ്ക് ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച പ്രിയ 1995 ലെ മിസ് ഇന്ത്യ റണ്ണര്‍അപ്പ് കൂടിയാണ്. സല്‍മാന്‍ ഖാന്‍ ഷാരൂഖ് ഖാന്‍ എന്നവരോടൊപ്പം ബോളിവുഡില്‍ തിളങ്ങിനിന്ന നടി മമ്മൂട്ടി ചിത്രമായ മേഘത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായി മാറി.
1996 മുതല്‍ 2006 വരെ സിനിമ മേഖലയില്‍ സജീവമായ പ്രിയയുടെ അവസാന ചിത്രം ഭൈരവയായിരുന്നു. സിനിമ ജീവിതത്തില്‍ തന്റേതായ ശൈലി സ്വീകരിച്ചിരുന്ന നടി ഗോസിപ്പുകളില്‍ ചെന്നുവീഴാറില്ല. നടി വിവാഹ ശേഷമാണോ സിനിമ വിട്ടത്, ഇപ്പോള്‍ എവിടെയാണ് എന്നൊന്നും ആരാധകര്‍ക്ക് അറിയില്ല. നിരവധി സിനിമകളില്‍ നല്ല വേഷം ചെയ്ത പ്രിയ പ്രശസ്തിയില്‍ നില്‍ക്കുന്നതിനിടയിലാണ് അപ്രത്യക്ഷ ആയത്. എന്നാല്‍ ഇപ്പോഴും താരത്തെ പറ്റി നല്ല അഭിപ്രായമാണ് എല്ലാവര്‍ക്കും.
1996 ല്‍ അര്‍ഷാദ് വര്‍ഷി, ചന്ദ്രചൂര്‍ സിംങ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ തേരേ മേരെ സപ്‌നെ എന്ന ചിത്രത്തിലൂടെയാണ് പ്രിയ ആദ്യമായി അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ആയിരുന്നു ഈ ചിത്രത്തിന്റെ നിര്‍മ്മാണം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷമാണ് പ്രിയ കൈകാര്യം ചെയ്തിരുന്നത്.
1999 ഏപ്രില്‍ 15 ന് വിഷു റിലീസായാണ് മേഘം പ്രദര്‍ശനത്തിന് എത്തിയത്. ഔസേപ്പച്ചന്‍ ഈണമിട്ട ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായി മാറിയരുന്നു. മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച ചിത്രങ്ങളൊക്കെ സിനിമാപ്രേമികള്‍ ഇരുകയ്യുൂം നീട്ടിയാണ് സ്വീകരാറുണ്ട്. എ്ന്നാല്‍ നാലു ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് പ്രിയും മമ്മൂട്ടിയും ഒന്നിച്ചത്. പ്രിയദര്‍ശനും മമ്മൂട്ടിയും ഏറ്റവുമൊടുവില്‍ ഒന്നിച്ച ചിത്രമാണ് മേഘം.
മമ്മൂട്ടിയെ നായകനാക്കി പ്രിയന്‍ ആലോചിച്ച ചിത്രത്തിന് ടി ദാമോദരന്‍ തിരക്കഥ എഴുതി. പ്രിയദര്‍ശനും മോഹന്‍ലാലും എന്ന പോലെ തന്നെ അടുത്ത സുഹൃത്തുക്കളാണ് മമ്മൂട്ടിയും മോഹന്‍ലാലും. മോഹന്‍ലാലിന്റെ ഭാര്യ പിതാവായ സുരേഷ് ബാലാജിയാണ് യിംഗം എന്ന ചിത്രം നിര്‍മിച്ചത് ചിത്രം വിതരണത്തിനെടുത്തത് ലാലിന്റെ പ്രണവവും മമ്മൂട്ടിക്കൊപ്പം ദിലീപും ചിത്രത്തില്‍ നിറഞ്ഞുനിന്നു. ശ്രീനിവാസനും കൊച്ചിന്‍ ഹനീഫയും, നെടുമുടി വേണു കെ പി എസ് സി ലളിതയും ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചു.
വളരെക്കുറച്ച് മമ്മൂട്ടിച്ചിത്രങ്ങളേ പ്രിയദര്‍ശന്‍ സംവിധാനം ചെയ്തിട്ടുള്ളൂ. അതില്‍ ഏറ്റവും മനോഹരമായ ചിത്രമായിരുന്നു മേഘം. എന്നാല്‍ ഈ ചിത്രം വേണ്ടത്ര ക്ലിക്കായില്ല. അതിന് കാരണവുമുണ്ട്. മലയാളത്തില്‍ ചന്ദ്രലേഖ എന്ന മെഗാഹിറ്റിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു മേഘം. അതുകൊണ്ടുതന്നെ ചന്ദ്രലേഖ പോലെ ഒരു സമ്പൂര്‍ണ കോമഡി എന്റര്‍ടെയ്‌നറാണ് ജനം പ്രതീക്ഷിച്ചത്.
എന്നാല്‍ മേഘം അതായിരുന്നില്ല. മാത്രമല്ല, പ്രിയദര്‍ശനും മമ്മൂട്ടിയും വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു അത്ഭുതചിത്രം പ്രേക്ഷകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ആ പ്രതീക്ഷ കാക്കാന്‍ പ്രിയന് കഴിഞ്ഞില്ല. ക്ലൈമാക്‌സിലാകട്ടെ പരാജയപ്പെട്ട നായകനായിരുന്നു മമ്മൂട്ടി. അതും പ്രേക്ഷകര്‍ ചിത്രത്തെ തള്ളിക്കളയുന്നതിന് കാരണമായി.