മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകയാണ് മീര അനില്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെയാണ് മീര പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലോക്ഡൗണ്‍ നാളുകളിലായിരുന്നു മീരയുടെ വിവാഹം. വീട്ടുകാര്‍ നിശ്ചയിച്ച് ഉറപ്പിച്ചത് പ്രകാരമുള്ള വിവാഹം ആയിരുന്നു താരത്തിന്റേത്.

തിരുവല്ല മുല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവിനെ മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മീര കണ്ടെത്തുന്നത്. തന്നെ ആദ്യമായി പെണ്ണ് കാണാന്‍ വന്ന ആള് വിഷ്ണുവാണെന്നും അദ്ദേഹത്തെ തന്നെ വിവാഹം കഴിച്ചെന്നും നടി വ്യക്തമാക്കി. ഇപ്പോഴിതാ ഭര്‍ത്താവിനെയും ചേര്‍ത്ത് വര്‍ക്കൗട്ടും കിടിലന്‍ ഡയറ്റ് പ്ലാനുമായി എത്തിയിരിക്കുകയാണ് മീര. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഇത് കാണിച്ചിരിക്കുന്നത്.
‘ഒരു വെയിറ്റ് ലോസ് ജേണി ചെയ്യാന്‍ പറ്റുമോ എന്ന് കുറേ പേര് എന്നോട് ചോദിച്ചിരുന്നു. അങ്ങനെ ചിന്തിച്ചപ്പോഴാണ് ഈ വീഡിയോ ചെയ്യാമെന്ന തീരുമാനവുന്നത്. മുന്‍പ് കോമഡി സ്റ്റാര്‍സ് കണ്ടവര്‍ക്ക് ശരിക്കും മനസ്സിലാവും ഇപ്പോഴത്തെ മാറ്റം. കല്യാണം കഴിഞ്ഞ സമയത്താണ് ഞാന്‍ വെയിറ്റ് ലോസിനെ കുറിച്ച് സീരിയസായി ചിന്തിച്ചത്. രണ്ടാളും ഒരുമിച്ച് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കാരണം എനിക്കെല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ ഭയങ്കര മടിയാണ്. വര്‍ക്കൗട്ട് ആണെങ്കിലും ഡയറ്റ് ആണെങ്കിലും അങ്ങനെയാണ്.
വിഷ്ണു എന്റെ അടുത്തിരുന്ന് ചിക്കന്‍ ബിരിയാണി കഴിക്കുകയും ഞാനൊന്നും കഴിക്കാതിരിക്കാനും പറ്റില്ല. നമുക്ക് ണ്ടാള്‍ക്കും ചേര്‍ന്ന് ഹെല്‍ത്തി ലൈഫ് തുടങ്ങാമെന്ന് പറഞ്ഞ് വിഷ്ണുവിനെ കൂടെ കൂട്ടുകയായിരുന്നു. ഡയറ്റും വര്‍ക്കൗട്ടും തുടങ്ങി, പതിനഞ്ച് ദിവസം കൊണ്ട് ഉണ്ടാവുന്ന മാറ്റമാണ് ഇരുവരും പ്രേക്ഷകരെ കാണിച്ചത്. ആദ്യം വെയിറ്റ് നോക്കിയതിന് ശേഷമാണ് ദിനംപ്രതിയുള്ള ഡയറ്റിനെ കുറിച്ച് താരങ്ങള്‍ പറഞ്ഞത്. താന്‍ 59 കിലോയും വിഷ്ണു 84 കിലോയുമായിരുന്നു.
രാവിലെ വെയ്റ്റ് ചെക്ക് ചെയ്തതിന് ശേഷം 15 ദിവസം കൊണ്ട് തനിക്കും വിഷ്ണുവിനുമുണ്ടായ മാറ്റമാണ് മീര കൃത്യമായി കാണിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ചാര്‍ട്ട് ചെയ്തിരിക്കുന്ന മെനുവിലെ ഭക്ഷണവും നടത്തവും വ്യായാമവുമെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണത്തിന് പുറമേ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്ന് പറഞ്ഞ് തന്നെ ഓര്‍മ്മിപ്പിച്ചത് നടി പ്രിയാമണി ആണെന്ന് കൂടി താരം സൂചിപ്പിച്ചിരുന്നു.

15ാമത്തെ ദിവസം കഴിഞ്ഞ് വെയിറ്റ് നോക്കിയപ്പോള്‍ തനിക്ക് 3 കിലോയോളം കുറയ്ക്കാന്‍ സാധിച്ചുവെന്നാണ് മീര പറഞ്ഞത്. കൃത്യമായി ഫോളോ ചെയ്തതിനാല്‍ 3 കിലോ കുറഞ്ഞിട്ടുണ്ട്. വിവാഹസമയത്ത് വിഷ്ണു 80 ആയിരുന്നു. വിരുന്നൊക്കെ കഴിഞ്ഞ് നല്ല വണ്ണം വെച്ചിരുന്നു. ഇപ്പോള്‍ വീണ്ടും 80 ലേക്ക് എത്തിയിരിക്കുകയാണ്. 4 കിലോയോളമാണ് വിഷ്ണുവിന് കുറഞ്ഞതെന്നും മീര വ്യക്തമാക്കുന്നു. അതേ സമയം താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് നിരവധി പേരാണ് വന്നിരിക്കുന്നത്.
മീരയുടെ വീഡിയോ ആദ്യമായി കണ്ടവര്‍ വരെ കമന്റുകളുമായി വന്നിട്ടുണ്ട്. മീര പറഞ്ഞ കാര്യങ്ങളൊക്കെ വളരെ മനോഹരമായിരുന്നു. ആര്‍ക്കും എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും. എങ്കിലും നിങ്ങളെ തന്നെ നോക്കിയിരിക്കാനാണ് തോന്നിയത്. മേക്കപ്പ് ഒന്നും ഇല്ലാതെയാണ് മീരയെ കാണാന്‍ ഭംഗിയെന്ന് ചിലര്‍ സൂചിപ്പിക്കുന്നു. മുന്‍പ് ഭര്‍ത്താവായ വിഷ്ണുവിന് മേക്കപ്പ് ഇടുന്ന കുട്ടികളെ വലിയ ഇഷ്ടമല്ലെന്ന് മീര സൂചിപ്പിച്ചിരുന്നു. താനാണെങ്കില്‍ സ്ഥിരം മേക്കപ്പ് ഇല്ലാതെ നടക്കാത്ത ആളുമാണ്. എങ്കിലും ഭര്‍ത്താവ് അക്കാര്യത്തില്‍ കുഴപ്പമൊന്നും പറഞ്ഞിട്ടില്ലെന്നും നടി പറഞ്ഞിട്ടുണ്ട്. ഇന്നത്തെ കാലത്ത് വളരെ പ്രചോദനമേകുന്ന വീഡിയോയാണിതെന്നാണ് ഒരു ആരാധകന് പറയുന്നത്. എന്നാല്‍ മീര മാത്രം സംസാരിക്കാതെ വിഷ്ണുവിന് കൂടി സംസാരിക്കാനുള്ള അവസരം നല്‍കണം. രണ്ടാള്‍ക്കും എല്ലാ നന്മകളും വരട്ടെ എന്നും ചിലര്‍ ആശംസിക്കുന്നു.
