ഇടയ്ക്കിടെ പുത്തന്‍ ഗെറ്റപ്പിലെത്തി ആരാധകരെ അമ്പരപ്പിക്കാറുള്ള താരമാണ് മഞ്ജു വാര്യര്‍. ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളും വൈറലായി മാരിയിരിക്കുകയാണ്. ഷോര്‍ട്ട് ഹെയര്‍ ലുക്കില്‍ ആണ് താരം എത്തിയിരിക്കുന്നത്. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ചിത്രത്തിന് നടന്‍ ബാബു ആന്റണി നല്‍കിയ കമന്റും അതിന് മഞ്ജു നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”പുതിയ ലുക്ക് കൊള്ളാം എങ്കിലും എനിക്ക് ആ നീളന്‍ മുടിയാണ് ഇഷ്ടം” എന്നാണ് ബാബു ആന്റണിയുടെ കമന്റ്. ഹൃദയത്തിന്റെ കണ്ണുള്ള ഇമോജിയാണ് മഞ്ജു മറുപടിയായി കുറിച്ചിരിക്കുന്നത്.
ദീപ്തി സതി, ഗീതു മോഹന്‍ദാസ് അടക്കമുളള താരങ്ങളും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റുകളായ സജിത്ത് ആന്‍ സുജിത്ത് സഹോദരങ്ങളാണ് മഞ്ജുവിന്റെ പുതിയ മേക്കോവറിന് പിന്നില്‍. മഞ്ജുവിനൊപ്പമുളള ചിത്രം അവര്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ ആണ് മഞ്ജുവിന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, ലളിതം സുന്ദരം എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ചതുര്‍മുഖമാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം.