തലപ്പാവണിഞ്ഞ് പുത്തന്‍ ഗെറ്റപ്പില്‍ മഞ്ജു വാര്യര്‍; ആരാധകര്‍ ഏറ്റെടുത്ത് ചിത്രം

മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. നീണ്ട നാളുകള്‍ക്ക് ശേഷം താരം തിരിച്ചെത്തിയപ്പോഴും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

തലപ്പാവ് ധരിച്ച് നില്‍ക്കുന്ന മഞ്ജുവിനെയാണ് ചിത്രത്തില്‍ കാണാനാവുക. ‘റിസ്‌ക് എടുക്കുക, അല്ലെങ്കില്‍ അവസരം നഷ്ടപ്പെടുത്തുക!’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. മഞ്ജു ആണ്‍വേഷത്തില്‍ അഭിനയിച്ച ദയയിലെ കഥാപാത്രത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ചില കമന്റുകള്‍. ‘ഇത് ദയയിലെ ചെറുക്കനല്ലേ’ എന്നാണ് ഒരു കമന്റ്.

1995ല്‍ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യര്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 40 ഓളം സിനിമകളില്‍ അഭിനയിച്ചു. 1996 ല്‍ പുറത്തിറങ്ങിയ ‘സല്ലാപ’ത്തിലൂടെയാണ് മഞ്ജു മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.

‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും താരം കരസ്ഥമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്.

മരക്കാര്‍, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെളളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Vijayasree Vijayasree :