മഞജു വാര്യര്‍ അഭിനയിക്കാന്‍ എത്തിയതോടെയാണ് അവരുടെ മാഹാത്മ്യം വ്യക്തമായി മനസിലായത്, മനസിനൊത്ത് പ്രവര്‍ത്തിക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് പ്രജേഷ് സെന്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. കഴിഞ്ഞ ദിവസമാണ് ജയസൂര്യ-മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ ഒരു റേഡിയോ ജോക്കിയുടെ വേഷമാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. പ്രജേഷ് സെന്നാണ് ചിത്രത്തിന്റെ സംവിധാനം.

ജയസൂര്യയുടെ പ്രജേഷും ഇതിന് മുമ്പും ചിത്രങ്ങള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രജേഷ് സെന്നിന്റെ ചിത്രത്തില്‍ ആദ്യമായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. ഇപ്പോഴിതാ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജുവിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് പ്രജേഷ്. മഞജു വാര്യര്‍ അഭിനയിക്കാന്‍ എത്തിയപ്പോഴാണ് അവരുടെ മാഹാത്മ്യം മനസിലായത് എന്നാണ് അദ്ദേഹം പറയുന്നത്.

‘ഞാനും മഞ്ജുവും ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ സ്‌കൂള്‍ ജീവിതം നയിച്ചവരാണ്. കലോത്സവ വേദികളില്‍ മഞ്ജു സംസ്ഥാന തലം വരെ എത്തിയപ്പോള്‍ ഞാനൊക്കെ ജില്ലാതലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പിന്നീട് മഞ്ജു സിനിമയിലെത്തി. അവരുടെ കൂടി സിനിമകള്‍ കണ്ടുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്.

അങ്ങനെയുള്ള ഒരു അസാമാന്യ അഭിനേത്രി എന്റെ കഥ കേള്‍ക്കുകയും അത് ഇഷ്ടപ്പെടുകയും ചെയ്തത് എന്നെ സംബന്ധിച്ചിടത്തോളം ആകാംക്ഷ ഉണ്ടാക്കിയ കാര്യങ്ങളാണ്. മഞജു വാര്യര്‍ അഭിനയിക്കാന്‍ എത്തിയതോടെയാണ് അവരുടെ മാഹാത്മ്യം വ്യക്തമായി മനസിലായത്.

മഞ്ജുവിന് യാതൊരു തരത്തിലുള്ള താരജാഡയുമില്ല. നമ്മുടെ മനസിനൊത്ത് പ്രവര്‍ത്തിക്കുകയായിരുന്നു. മേരി ആവാസ് സുനോ എന്ന ചിത്രം പൂര്‍ണമായും സിങ്ക് സൗണ്ടിലാണ് ചിത്രീകരണം നടത്തിയത്. സിങ്ക് സൗണ്ടിനുവേണ്ടി തന്റെ ശബ്ദത്തെ ഇത്രയേറെ കയ്യടക്കത്തോടെ ഉപയോഗിച്ച മറ്റൊരു മഞ്ജു ചിത്രവും വേറെ ഉണ്ടാവില്ലെന്ന് ഞാന്‍ കരുതുന്നു’ എന്നുമാണ് പ്രജേഷ് പറഞ്ഞത്.

Vijayasree Vijayasree :