വെള്ളിമൂങ്ങ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ വേണ്ടെന്ന് വെച്ചു; പത്തു വര്‍ഷത്തിനിടക്ക് നാലഞ്ച് സിനിമകളെ ചെയ്തിട്ടുള്ളൂ; കാരണം പറഞ്ഞ് മഞ്ജു പിള്ള, തന്നെ കുറ്റം പറയണം എന്നും താരം

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പിള്ള. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അടുത്തിടെ റിലീസായ ഹോം എന്ന ചിത്രത്തിലെ താരത്തിന്റെ കുട്ടിയമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പല സിനിമകളും നല്ല കഥാപാത്രങ്ങളും ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് പറയുകയാണ് മഞ്ജു പിള്ള. തനിക്ക് വേഷങ്ങള്‍ കിട്ടാത്തിന് സിനിമയെ കുറ്റം പറയാന്‍ പറ്റില്ല. തന്നെ കുറ്റം പറയണം. മോളുടെ ഒരു പ്രായം അതായിരുന്നു.

സുജിത്തും തിരക്കായിരുന്നു. രണ്ടു പേരും ബിസിയായാല്‍ മോളെ ഒരു ആയയെ ഏല്‍പ്പിച്ച് പോകാനുള്ള താല്‍പര്യം തനിക്കില്ലായിരുന്നു. ശ്രീബാല ചെയ്ത ലൗ 24*7ല്‍ ഒരു വേഷം ചെയ്തു. മൂന്ന് ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളു. അടൂര്‍ സാറിന്റെ നാല് പെണ്ണുങ്ങള്‍, എം.പി സുകുമാരന്‍ നായര്‍ സാറിന്റെ രാമാനം, ഫറൂഖ് അബ്ദുള്‍ റഹ്മാന്റെ കളിയച്ഛന്‍ അങ്ങനെ നാലഞ്ച് സിനിമകളെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടക്ക് ചെയ്തിട്ടുള്ളൂ.

ഡേവിഡ് ആന്‍ഡ് ഗോലിയാത്തും, വെള്ളിമൂങ്ങയും ഉള്‍പ്പടെ വേണ്ടെന്ന് വച്ചു. മകള്‍ ദയ വലുതായി, പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. താന്‍ ഇനി വീണ്ടും സജീവമായി അഭിനയിക്കാന്‍ തുടങ്ങുന്നു എന്നാണ് മഞ്ജു അഭിമുഖത്തില്‍ പറയുന്നത്.

Vijayasree Vijayasree :