ഫാന്‍സുകാര്‍ തമ്മില്‍ ഇടയ്ക്ക് ഉടക്കാറുണ്ട്, ഇവര് തമ്മില്‍ അങ്ങനെയൊന്നുമില്ല; അര മണിക്കൂറൊക്കെയാണ് ലൊക്കേഷനില്‍ ഇരുന്ന് വീഡിയോ കോള്‍ ചെയ്യുന്നത്, വൈറലായി നന്ദുവിന്റെ വാക്കുകള്‍

മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറാറുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും സൗഹൃദതത്െ കുറിച്ച് മനസു തുറന്നിരിക്കുകയാണ് നടന്‍ നന്ദു. സെറ്റില്‍ വച്ച് ഇരുവരും വീഡിയോ കോള്‍ ചെയ്യുന്നതിനെ കുറിച്ചാണ് നന്ദു പറയുന്നത്. ആറാട്ട് സിനിമയുടെ സെറ്റില്‍ പോലും മമ്മൂട്ടിയെ മോഹന്‍ലാല്‍ വീഡിയോ കോള്‍ ചെയ്യുന്നത് കണ്ടുവെന്നും നന്ദു ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ലാലേട്ടനൊപ്പം ആറാട്ട് സിനിമയില്‍ അഭിനയിച്ചപ്പോഴും ഇത് തന്നെ കണ്ടു. ആ സെറ്റിലും മമ്മൂക്കയെ ലാലേട്ടന്‍ വീഡിയോ കോള്‍ ചെയ്തു. ഇവരുടെ വീഡിയോ കോള്‍ കണ്ട് ‘ഞാന്‍ ഇവിടുണ്ട്’ എന്ന് പറഞ്ഞപ്പോള്‍ മൊബൈല്‍ തന്റെ നേരെ വച്ച് ലാലേട്ടന്‍ മമ്മൂക്കയെ കാണിച്ചു. ‘നമസ്‌കാരം സര്‍’ എന്ന് പറഞ്ഞുപ്പോള്‍ ‘ആ നീയും ഉണ്ടോ’ എന്ന് മമ്മൂക്ക ചോദിച്ചു.

അര മണിക്കൂറെങ്കിലും ഇവര്‍ വാട്ട്സ്ആപ്പില്‍ വീഡിയോ കോളില്‍ സംസാരിക്കുന്നത് കണ്ടു. അവര്‍ തമ്മില്‍ വളരെ നല്ല സ്‌നേഹ ബന്ധമാണുളളത്. ഫാന്‍സുകാര്‍ തമ്മില്‍ അല്ലെ ഇടയ്ക്ക് ഉടക്കാറുളളത്. ഇവര് തമ്മില്‍ അങ്ങനെയൊന്നുമില്ല എന്നും നന്ദു പറഞ്ഞു. മലയാള സിനിമയില്‍ വര്‍ഷങ്ങളായി സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും.

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയ്ക്ക് ആശംസകളുമായും മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയെ ആലിംഗനം ചെയ്ത് ചുംബിക്കുന്ന ചിത്രം പങ്കുവച്ച് ഇനിയും മുന്നോട്ട് അനേകം സിനിമകളില്‍ ഒന്നിക്കണം എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

Vijayasree Vijayasree :