തനിക്ക് അറിയാവുന്ന മമ്മൂട്ടി നൂറ്റൊന്ന് ശതമാനം ദൈവവിശ്വാസി ആണ്; ആ സമയം ചിത്രം റിലീസ് ചെയ്യാന്‍ തനിക്ക് ധൈര്യം കിട്ടിയ കാരണത്തെ കുറിച്ച് പറഞ്ഞ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്

മമ്മൂട്ടിയുടേതായി പുറത്തിറങ്ങി ഏറ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. പെരുമഴ, പ്രളയം, നിപ്പ തുടങ്ങിയ പ്രതിസന്ധികള്‍ക്ക് ഇടയില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചാലോ എന്ന് ചോദ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്യാന്‍ തനിക്ക് ഈ ധൈര്യം കിട്ടുന്നത് ദൈവവിശ്വാസം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അറിയാവുന്ന മമ്മൂട്ടി നൂറ്റൊന്ന് ശതമാനം ദൈവവിശ്വാസി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോബി ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

ജൂണ്‍ 16, മൂന്ന് വര്‍ഷങ്ങള്‍. അതേ മൂന്ന് കൊല്ലം മുന്‍പ് ഒരു ജൂണ്‍ 16. പെരുമഴ, പ്രെളയം, നിപ്പ എന്ത് ചെയ്യണം. പലരും പറയുന്നു ഒന്ന് മാറ്റിവെച്ചാലോ റിലീസ് സ്‌കൂള്‍ തുറന്നിരിക്കുന്നു.15 രാത്രിയില്‍ തനി കച്ചവടക്കാരനാണെങ്കിലും, എന്തോ എന്നെ ഇഷ്ടം ആണ് വിജിച്ചേട്ടന് (സെന്‍ട്രല്‍ പിക്ചര്‍ )വിജി ചേട്ടന്‍ വിളിക്കുന്നു. എടൊ ഈ സാഹചര്യത്തില്‍ ഫുള്‍ പേജ് പരസ്യം വേണോ? 40ലക്ഷം മുടക്കണോ? ഞാന്‍ വേണം. ചേട്ടാ എന്റെ ഡെറിക് സര്‍ നിറഞ്ഞ് നില്‍ക്കണം നാളെ പ്രഭാതത്തില്‍ കേരളമുടനീളം.

പിന്നെ കണ്ടത് ജൂണ്‍ 16 മുതല്‍ നിറഞ്ഞും, നിവര്‍ന്നും നില്‍ക്കുന്ന കാഴ്ചയായിരുന്നു. ദൈവത്തിന് നന്ദി പ്രേക്ഷകര്‍ക്ക് നന്ദി ഒരായിരം നന്ദി ഈ ധൈര്യം കിട്ടുന്നത് ദൈവവിശ്വാസം കൊണ്ടാണ്. എനിക്കറിയാവുന്ന മമ്മുക്ക 101% ദൈവവിശ്വാസിയാണ്. അതായിരിക്കാം ഞങ്ങള്‍ക്കിടയിലെ ഒരുമയുടെ അല്ലായെങ്കില്‍ വിജയത്തിന്റെ പ്രധാനകാരണം. എന്റെ ഓര്‍മ്മകള്‍ ഉള്ളടിത്തോളം ഇതൊക്കെ സ്മരിച്ചുകൊണ്ടേയിരിക്കും. അപ്പോള്‍ ഇന്ന് ഈ പതിനാറാം തിയതി നമുക്ക് നീട്ടി ഒരു സല്യൂട്ട് നല്‍കാം നമ്മുടെ ഡെറിക് സാറിന് പിന്നെ കൂടെ നിന്നവര്‍ക്കെല്ലാം ഒരു ഉമ്മയും പിന്നെ ഒരു വലിയ സല്യൂട്ടും.

Vijayasree Vijayasree :