മമ്മൂക്ക സീരിയലുകള്‍ കാണാറുള്ള വ്യക്തിയാണ്, നമ്മളോട് അഭിപ്രായം പറയുകയും ചെയ്യും!; തന്റെ അനുഭവം തുറന്ന് പറഞ്ഞ് രാജീവ് പരമേശ്വര്‍

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളികള്‍ക്കേറം പ്രിയപ്പെട്ട താരമാണ് രാജീവ് പരമേശ്വര്‍. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സാന്ത്വനം പരമ്പരയിലെ ബാലേട്ടനാണ് താരം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച പരമ്പരയാണ് സാന്ത്വനം. രാജീവ് പരമേശ്വറിനൊപ്പം ചിപ്പി, സജിന്‍, ബിജേഷ് അവനൂര്‍, ഗോപിക അനില്‍, രക്ഷ രാജ് ഉള്‍പ്പെടെയുളള താരങ്ങളും സാന്ത്വനത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

തമിഴ് പരമ്പര പാണ്ഡ്യന്‍ സ്റ്റോര്‍സിന്റെ റീമേക്കായാണ് സാന്ത്വനം മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. മറ്റു താരങ്ങള്‍ക്കൊപ്പം രാജീവ് പരമേശ്വറിനും ഒരു ബ്രേക്ക് നല്‍കിയിരിക്കുകയാണ് പരമ്പര. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് രാജീവ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

‘മമ്മൂക്കയെ കാണുന്ന സമയത്തെല്ലാം നമുക്ക് വലിയ റെസ്പക്ട് തോന്നിയിട്ടുളള ആളാണ്. അതേ ഇത് നമുക്ക് തിരിച്ചും കിട്ടും. മമ്മൂക്കയെ എല്ലാവരും ഗൗരവം എന്ന് പറയുമ്പോഴും ജോലി ചെയ്യുമ്പോള്‍ എനിക്ക് കംഫര്‍ട്ടായിട്ടാണ് തോന്നിയത്. ഓരോ പരിപാടികള്‍ക്കിടെ കാണുമ്പോഴും സീരിയലിനെ കുറിച്ചെല്ലാം സംസാരിക്കാറുണ്ട്’, എന്നും രാജീവ് പറഞ്ഞു. സാന്ത്വനത്തെ കുറിച്ച് രഞ്ജിത്തും ചിപ്പിയും പറഞ്ഞപ്പോള്‍ ഇത് ഞാന്‍ ചെയ്താല്‍ ശരിയാവുമോ എന്ന് ചോദിച്ചിട്ടുണ്ടെന്ന് രാജീവ് പറയുന്നു.

കാരണം കുറച്ച് പ്രായമുളള ആളുടെ കഥാപാത്രം ചെയ്യുമ്പോള്‍ നമുടെ മനസില്‍ എതെങ്കിലും സിനിമ കഥാപാത്രങ്ങളൊക്കെ വരും. എന്നാല്‍ എനിക്കത് ഒരിക്കലും വന്നിട്ടില്ല. എന്തോ ഒരു ഭാഗ്യം കൊണ്ട് ആള്‍ക്കാര്‍ക്ക് അത് ഇഷ്ടമായി. അവര് എനിക്ക് പക്വത ഒകെ ഉണ്ടായി എന്ന് പറയുന്നു. അത് അവരുടെ വിശ്വാസം. ഞാന്‍ മാക്സിമം ശ്രമിക്കുന്നു. ആരും പിന്നെ സിനിമയിലേക്ക് വിളിക്കാത്തതുകൊണ്ടാണ് സീരിയലിലേയ്ക്ക് ഫോക്കസ് ചെയ്തതെന്നും നടന്‍ പറഞ്ഞു.

‘പിന്നെ എല്ലാത്തിലും ഒരു ഭാഗ്യം വേണം. നമുക്ക് കിട്ടുന്ന ചാന്‍സുകള്‍ നന്നായി ഉപയോഗിക്കാന്‍ ശ്രമിക്കുക. നെഗറ്റീവ് ക്യാരക്ടേഴ്സും ചെയ്യാന്‍ ഇഷ്ടമാണെന്നും’ നടന്‍ പറഞ്ഞു. ‘സിനിമയും സീരിയലും മൊത്തം റിയലായിട്ട് ചെയ്യാന്‍ പറ്റില്ല. കുറച്ച് ഫാന്റസിയൊക്കെ വെച്ചാണ് ചെയ്യുന്നത്. ആള്‍ക്കാര്‍ക്ക് ഒകെ ഇഷ്ടമാകുന്ന രീതിയില്. അത് നമ്മള് ചെയ്യുന്നു എന്നേ ഉളളൂ. അല്ലാതെ നമ്മള് റിയല്‍ ലൈഫില്‍ ഒന്നും ഒരിക്കലും ഇങ്ങനെ പോവില്ല. സാന്ത്വനത്തിലെ പോലെ ചിലപ്പോള്‍ സംഭവിക്കാം. ബാക്കി കാര്യങ്ങളൊക്കെ സീരിയലിന് വേണ്ടി ചെയ്യുന്നതാണ്’എന്നും രാജീവ് പറയുന്നു.

Vijayasree Vijayasree :