‘കിങ്ങ്’; വെള്ള മുണ്ടും ഷര്‍ട്ടും അണിഞ്ഞ് സിംപിള്‍ ലുക്കിലെത്തി മമ്മൂട്ടി, ഏറ്റെടുത്ത് ആരാധകര്‍

മലയാളികളുടെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. തന്റെ അഭിനയജീവിതത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ച മമ്മൂട്ടിയ്ക്ക് നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ തന്റെ പുതിയ ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മമ്മൂട്ടി. വെള്ള മുണ്ടും ഷര്‍ട്ടും അണിഞ്ഞ് സിംപിള്‍ ലുക്കിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ’50 ഇയേഴ്‌സ്’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പൃഥ്വിരാജ്, നീരജ് മാധവ്,സംവിധായകന്‍ ആഷിഖ് അബു ഉള്‍പ്പടെ നിരവധിപ്പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. ‘കിങ്ങ്’ എന്നാണ് പൃഥ്വിരാജ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്.

അതേസമയം വണ്‍ എന്ന സന്തോഷ് വിശ്വനാഥ് ചിത്രമാണ് അവസാനമായി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്‌ലിക്‌സിലും റിലീസ് ചെയ്തിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പ് അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വ്വത്തിന്റെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി.

ചിത്രത്തില്‍ സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ലെന എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രം ഒരു ഗാങ്സ്റ്റര്‍ സിനിമയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അമല്‍ നീരദും ദേവദത്ത് ഷാജിയുമാണ്. ആര്‍ ജെ മുരുകനാണ് സംഭാഷണ സഹായി. അനേദ് സി ചന്ദ്രന്‍ ഛായാഗ്രണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്. സംഗീത സംവിധാനം സുഷിന്‍ ശ്യാം.

Vijayasree Vijayasree :