മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. വ്യത്യസ്തമായ ഗെറ്റപ്പുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിക്കാറുള്ള മമ്മൂട്ടിയുടെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘പുഴു’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മമ്മൂട്ടി, അതിനിടയിലാണ് ഏറ്റവും പുതിയ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ചുവപ്പ് വരകളുള്ള ചെക്ക് ഷര്‍ട്ടും കൂളിങ് ഗ്ലാസും ധരിച്ചാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ജനാര്‍ദ്ദനന്‍, സിദ്ദിഖ്, ധര്‍മജന്‍, ശ്വേതാ മേനോന്‍, ഹരീഷ് കണാരന്‍ എന്നതുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. ‘മമ്മൂസേ’ എന്നാണ് ജനാര്‍ദ്ദനന്‍ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. ”ഹൊട്ടന്‍സിന് ഒരു പേരുണ്ടെങ്കില്‍” എന്നാണ് ശ്വേതയുടെ കമന്റ്.
നിരവധി ആരാധകരും ചിത്രത്തിന് രസകരമായ കമന്റുകള്‍ നല്‍കിയിട്ടുണ്ട്. യുവാക്കള്‍ക്ക് തലയുയര്‍ത്തി നടക്കാന്‍ കഴിയാതെയായെന്നും യുവാക്കളെ നിര്‍ത്തിയങ്ങ് അപമാനിക്കുവാണെന്നുമെല്ലാം ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
നവാഗതയായ റത്തീന ഷര്‍ഷാദ് ആണ് ‘പുഴു’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത് സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ്. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. മമ്മൂട്ടി, പാര്‍വതി എന്നിവരെ കൂടാതെ, നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.