സിനിമാ ജീവിതത്തിലെ 50 വര്‍ഷങ്ങള്‍…, മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും

മലയാളികളുടെ പ്രിയപ്പെട്ടനടനാണ് മമ്മൂട്ടി. തന്റെ സിനിമാ ജീവിതത്തില്‍ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചായിരിക്കും നടന് ആദരവ് നല്‍കുക എന്നും മന്ത്രി അറിയിച്ചു.

1971 ഓഗസ്റ്റ് ഏഴിനാണ് മമ്മൂട്ടി ആദ്യമായി അഭിനയിച്ച അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സൈന്മെയ് റിലീസ് ചെയ്തത്. സിനിമയില്‍ വളരെ ചെറിയ ഒരു വേഷമായിരുന്നു നടന്‍ അവതരിപ്പിച്ചത്. അതേസമയം വണ്‍ എന്ന സന്തോഷ് വിശ്വനാഥ് ചിത്രമാണ് അവസാനമായി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം.

ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്‌ലിക്‌സിലും റിലീസ് ചെയ്തിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പ് അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വ്വത്തിന്റെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. ചിത്രത്തില്‍ സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ലെന എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

ചിത്രം ഒരു ഗാങ്സ്റ്റര്‍ സിനിമയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അമല്‍ നീരദും ദേവദത്ത് ഷാജിയുമാണ്. ആര്‍ ജെ മുരുകനാണ് സംഭാഷണ സഹായി. അനേദ് സി ചന്ദ്രന്‍ ഛായാഗ്രണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്. സംഗീത സംവിധാനം സുഷിന്‍ ശ്യാം.

Vijayasree Vijayasree :