എന്റെ നാലാമത്തെ സിനിമ ‘പകലും പാതിരാവും’ പാക്ക് അപ്പ് ആയി നില്‍ക്കുമ്പോഴും എനിക്ക് ഏറ്റവും കടപ്പാട് മമ്മൂക്കയോട് തന്നെ ആണ്; വൈറലായി അജയ് വാസുദേവിന്റെ വാക്കുകള്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ്’പകലും പാതിരാവും’. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയന്‍ ആണ് നായിക. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തി ആയിരുന്നു. ഈ അവസരത്തില്‍ അജയ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

മമ്മൂട്ടിയുടെ രാജാധിരാജയിലൂടെയാണ് അജയ് വാസുദേവ് സംവിധാന രംഗത്തേക്ക് വരുന്നത്. അദ്ദേഹത്തിന്റെ നാലാമത്തെ ചിത്രമാണ് ‘പകലും പാതിരാവും’. ഈ ചിത്രത്തിന് പാക്ക് അപ്പ് പറയുമ്‌ബോള്‍ ഏറ്റവുമധികം കടപ്പാടുള്ളത് മമ്മൂട്ടിയോടാണെന്ന് പറയുകയാണ് അജയ് വാസുദേവന്‍.

‘മെഗാ സ്റ്റാര്‍ മമ്മൂക്കയെ നായകനാക്കി രാജാധിരാജ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനാകാന്‍ ദൈവഭാഗ്യം ഉണ്ടായ ആളാണ് ഞാന്‍. പിന്നീട് അദ്ദേഹത്തിന്റെ തന്നെ മാസ്റ്റര്‍പീസും ഷൈലോക്കും സംവിധാനം ചെയ്യാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി. ഇന്നലെ എന്റെ നാലാമത്തെ സിനിമ ‘പകലും പാതിരാവും’ പാക്ക് അപ്പ് ആയി നില്‍ക്കുമ്പോഴും എനിക്ക് ഏറ്റവും കടപ്പാട് മമ്മൂക്കയോട് തന്നെ ആണ്.

ഉദയേട്ടന്‍, സിബി ചേട്ടന്‍, എന്റെ മമ്മൂക്ക എന്നെ കൈ പിടിച്ചു കയറ്റിയതിനു. കൂടെ നിര്‍ത്തിയതിന്. എന്റെ ശേഖരന്‍കുട്ടിയായും, എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ ആയും, ബോസ്സ് ആയും പകര്‍ന്നാടിയതിനു,’ എന്ന് അജയ് വാസുദേവ് കുറിച്ചു.

Vijayasree Vijayasree :