നിര്‍ധനരായ നേത്ര രോഗികള്‍ക്കായി ‘കാഴ്ച’ നേത്ര പദ്ധതിയ്ക്കു തുടക്കമിട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി

നിര്‍ധനരായ നേത്ര രോഗികള്‍ക്കായി മമ്മൂട്ടിയും അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയും ചേര്‍ന്നു നടപ്പാക്കുന്ന ‘കാഴ്ച’ നേത്ര പദ്ധതിക്കു ഞായറാഴ്ച മമ്മൂട്ടി തുടക്കമിടും.

2005ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ആദ്യ രണ്ട് പതിപ്പുകളില്‍ ഒട്ടേറെ നേത്ര ചികിത്സാ ക്യാംപുകള്‍ കേരളത്തിലും ലക്ഷദ്വീപിലും നടന്നിട്ടുണ്ട്.

ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ നേത്ര ബാങ്കിന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ചാണ് ‘കാഴ്ച’ മൂന്നാം പതിപ്പ് തുടങ്ങുന്നത്. മമ്മൂട്ടിയുടെ ജീവകാരുണ്യ സംരംഭമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷ്നല്‍ ഫൗണ്ടേഷനാണു പദ്ധതി നടപ്പാക്കുന്നത്.

ആദിവാസി മേഖലയില്‍ കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങളാണു മൂന്നാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നതെന്ന് ആശുപത്രി ഡയറ്കര്‍ ഫാ. ഡോ. വര്‍ഗീസ് പൊട്ടക്കല്‍ അറിയിച്ചു.

Vijayasree Vijayasree :