രാഷ്ട്രീയം ഒരു കുലത്തൊഴില്‍ ആയും ജോലി ആയുമാണ് പല നേതാക്കളും കാണുന്നത്, എത്രപേര്‍ ശമ്പളമൊന്നും വേണ്ട എല്ലാം സൗജന്യമായി ചെയ്തു തരും എന്ന് പറയുമെന്ന് മേജര്‍ രവി

ഇന്ന് രാഷ്ട്രീയം ഒരു കുലത്തൊഴില്‍ പോലെയാണെന്ന് സംവിധായകന്‍ മേജര്‍ രവി. തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്ന എത്ര എംഎല്‍എ, എംപി സ്ഥാനാര്‍ത്ഥികള്‍ ശമ്പളമൊന്നും വേണ്ട എല്ലാം സൗജന്യമായി ചെയ്തു തരും എന്ന് പറയുമെന്നാണ് മേജര്‍ രവി ചോദിക്കുന്നത്. ഏതെങ്കിലും ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇങ്ങനെ പറയാന്‍ ആരെങ്കിലും ധൈര്യം കാണിച്ചിട്ടുണ്ടോ” എന്നും മേജര്‍ രവി ചോദിക്കുന്നു.

രാഷ്ട്രീയം ഒരു കുലത്തൊഴില്‍ ആയും ജോലി ആയുമാണ് പല നേതാക്കളും കാണുന്നത്. ഇവരൊക്കെ വരുന്നത് അവരുടെ ജോലി ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് എന്നും മേജര്‍ രവി പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ സംസാരിക്കവെ നിങ്ങളൊരു മാര്‍ക്സിസ്റ്റുകാരനാണെങ്കില്‍ എന്തും ചെയ്യാം എന്ന പ്രവണതയാണ് മലയാള സിനിമയിലുളളതെന്ന് മേജര്‍ രവി പറഞ്ഞിരുന്നു. ഗണേഷ് കുമാറിനു വേണ്ടി പ്രചാരണത്തിനിറങ്ങാം, പക്ഷേ കൃഷ്ണകുമാറിനു വേണ്ടി സംസാരിച്ചാല്‍ ഉടനെ വര്‍ഗീയവാദിയാക്കും ബി.ജെ.പി പ്രസിഡന്റായിരുന്ന സമയത്ത് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മത്സരിക്കുമോ എന്ന് കുമ്മനം രാജശേഖരന്‍ ചോദിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ നില്‍ക്കില്ലെന്ന് അദ്ദേഹത്തോട് പറയുകയായിരുന്നുവെന്നും മേജര്‍ രവി പറഞ്ഞു.

എന്നാല്‍ ബിജെപി അനുഭാവി ആയ മേജര്‍ രവി കേരളത്തിലെ ബിജെപി നേതാക്കളെ പരസ്യമായ വിമര്‍ശിച്ചിരുന്നത് ഏറെ വാര്‍ത്തയായിരുന്നു. കേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളും സ്വന്തം കാര്യം മാത്രം നോക്കുന്നവരാണെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി അവരൊന്നും ചെയ്യില്ലെന്നും മേജര്‍ പറഞ്ഞിരുന്നു. മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന കോണ്‍ഗ്രസിന്റെ ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുത്തതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Vijayasree Vijayasree :