നടനായും സംവിധായകനായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ വ്യക്തിയാണ് മേദര്‍ രവി. ഇപ്പോഴിതാ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം താന്‍ സുഖം പ്രാപിച്ച് വരുന്നതായി അറിയിച്ചിരിക്കുകയാണ് മേജര്‍ രവി.
എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദിയെന്നും മേജര്‍ രവി കുറിച്ചു.തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി. ശസ്ത്രക്രിയയ്ക്ക് ശേഷം ഞാന്‍ ദിവസം തോറും മെച്ചപ്പെട്ടുവരികയാണെന്നും. എല്ലാവരെയും ഞാന്‍ ഉടന്‍ എഫ്ബി ലൈവില്‍ കാണാം. എല്ലാവരെയും സ്നേഹിക്കുന്നു. ജയ് ഹിന്ദ്!’, എന്നും മേജര്‍ രവി കുറിച്ചു.
