സ്വയം കുട ചൂടി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സോഷ്യല്‍ മീഡിയകളിലടക്കം വൈറലായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ നരേന്ദ്ര മോദിയുടെ ലാളിത്യത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സംവിധായകന്‍ പ്രിയദര്‍ശനും രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രിയദര്‍ശനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇപ്പോഴിതാ പ്രിയദര്‍ശനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എം.എ നിഷാദ്. ഇന്‍ ഹരിഹര്‍ നഗര്‍ ചിത്രത്തിലെ അപ്പുക്കുട്ടന്‍ മീം ആണ് എ്ം.എ നിഷാദ് പങ്കുവച്ചിരിക്കുന്നത്.
മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രം പങ്കുവച്ച് ആയിരുന്നു പ്രിയദര്‍ശന്റെ പോസ്റ്റ്. പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു എന്നാണ് പ്രിയദര്‍ശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
സമാനമായ രീതിയില്‍ അപ്പുക്കുട്ടന്‍ കുടപിടിച്ച് നില്‍ക്കുന്ന ചിത്രം ”ഞങ്ങളുടെ അപ്പുക്കുട്ടന്റെ ഈ എളിമയെ ഞാന്‍ അഭിനന്ദിക്കുന്നു” എന്ന ‘മഹാദേവന്റെ’ പോസ്റ്റ് പോലെ എത്തിയ മീം ആണിത്. എന്താണെന്നറിയില്ല തനിക്കും അപ്പുക്കുട്ടനോട് ഭയങ്കര ബഹുമാനമാണെന്ന് എം.എ നിഷാദ് പറയുന്നു.
”എന്താണെന്നറിയില്ല…എനിക്കും ഭയങ്കര appereciation ആണ്, അപ്പുകുട്ടനോട്… എന്താ ഇങ്ങനെ സിമ്പിള്‍ ആയി പറയുന്ന സംവിധായകരെ അവര്‍ക്ക് ഇഷ്ടമല്ലേ ? don’r they like?” എന്നാണ് എം.എ നിഷാദ് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.