മനുഷ്യന്‍ ചിരിക്കുന്നത് ഇഷ്ടമല്ലാത്ത ഒരേയൊരു വര്‍ഗ്ഗം തീവ്രവാദികളാണ്, ഫസല്‍ മുഹമ്മദ് എന്ന കലാകാരന്‍ രക്തസാക്ഷിയായത് ജനങ്ങളെ ചിരിപ്പിച്ചത് കൊണ്ടാണ്; കുറിപ്പുമായി എംഎ നിഷാദ്

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അഫ്ഗാനിസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന കോമഡി താരത്തെ താലിബാന്‍ ഭീകരവാദികള്‍ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. താരത്തെ തങ്ങള്‍ കൊന്നതാണെന്നു താലിബാന്‍ സമ്മതിച്ചതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടാണ് താലിബാന്‍ ആദ്യം സ്വീകരിച്ചിരുന്നത്.

ഖാസ സ്വാന്‍ എന്നറിയപ്പെട്ടിരുന്ന ഫസല്‍ മുഹമ്മദ് എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകുന്ന വിഡിയോ വൈറലായതോടെ താലിബാന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇപ്പോഴിതാ ലോകശ്രദ്ധ നേടിയ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ എം എ നിഷാദ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയായിരുന്നു;

അറും കൊലയുടെ താലിബാനിസം.. മനുഷ്യന്‍ ചിരിക്കുന്നത്,ഇഷ്ടമല്ലാത്ത ഒരേയൊരു വര്‍ഗ്ഗം,തീവ്രവാദികളാണ്…താലിബാന്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ട ഹാസ്യ നടന്‍,ഫസല്‍ മുഹമ്മദ്, എന്ന കലാകാരന്‍ രക്തസാക്ഷിയായത്, ജനങ്ങളെ ചിരിപ്പിച്ചത് കൊണ്ടാണ്.. മനസ്സാക്ഷി മരവിച്ച,അറും കൊലയാളികളായ,നരഭോജികളാണ് താലിബാന്‍ തീവ്രവാദികള്‍…

ലോകം മുഴുവന്‍ അശാന്തിയുടെ,ഇരുണ്ട കാലത്തേക്ക് നയിക്കാന്‍,സദാ ജാഗരൂകരായി കരുക്കള്‍ നീക്കുകയാണ് ഇമ്പീരിയലിസ്റ്റുകളും,ഫാസിസ്റ്റുകളും,തീവ്രവാദികളും…കലാകാരന്മാരെ അവര്‍ക്ക് ഭയമാണ്….തൂലിക പടവാളാക്കി, ഇവര്‍ക്കെതിരെ പ്രതികരിക്കുക തന്നെ ചെയ്യും കലാകാരന്മാര്‍…താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയ,ഫസല്‍ മുഹമ്മദ് എന്ന കലാകാരന്,ആദരാഞ്ജലികള്‍ !

Vijayasree Vijayasree :